അബൂദബി: സര്‍ക്കാറിന്‍െറ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വാഹന നമ്പര്‍ ലേലം ചരിത്രമായി. അബൂദബി സര്‍ക്കാറിന്‍െറ 50 വര്‍ഷത്തെ അടയാളപ്പെടുത്തി 50 നമ്പറുകളാണ് അബൂദബി പൊലീസ് ലേലത്തിനു വെച്ചത്. അബൂദബിയിലെ എമിറേറ്റ് പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഒന്നാം നമ്പര്‍ പ്ളേറ്റ് 3.10 കോടി ദിര്‍ഹത്തിനാണ് (ഏകദേശം 56 കോടി രൂപ )ലേലം പോയത്. അബ്ദുല്ല അല്‍ മഹ്റി എന്ന 32കാരനാണ് ഒന്നാം നമ്പറുകാരനായത്.എന്നാല്‍ അതു സ്വന്തമായി സൂക്ഷിക്കാനല്ല, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് സമ്മാനിക്കാനാണ് ആഗ്രഹമെന്ന് യുവാവ് വ്യക്തമാക്കി. 11ാം നമ്പര്‍ 61.5 ലക്ഷത്തിന് ലേലമായി.111ന് 23 ലക്ഷം ലഭിച്ചു. 111 നമ്പര്‍ 23 ദശലക്ഷത്തിനും 1111 പതിനൊന്ന് ലക്ഷത്തിനും ലേലം കൊണ്ടു. 501, 2016 തുടങ്ങിയ നമ്പറുകള്‍ക്കും ആവേശകരമായ ലേലമാണ് നടന്നത്. 2008ല്‍ നടത്തിയ ലേലത്തില്‍ ഒന്നാം നമ്പറിന് 5.22 കോടി ദിര്‍ഹം ലഭിച്ചത് ലോക റെക്കോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.