ഷാര്‍ജ: ഷാര്‍ജയുടെ ഉദ്യാന നഗരിയായ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിനോട് ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചു. പച്ച നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് രണ്ട് ചാര്‍ജറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രകൃതി സൗഹൃദ വാഹനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിെൻറ ഭാഗമായാണിത്. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ എത്തുന്ന മേഖലയാണിത്. കുടുംബസമ്മേതം സമയം ചിലവഴിക്കാനെത്തുന്നവര്‍ക്ക് ബോധവത്കരണ പാഠങ്ങളും പകര്‍ന്ന് നല്‍കുന്നുണ്ട് അല്‍ മജാസ്. കുട്ടികളില്‍ ഗതാഗത നിയമങ്ങള്‍ നട്ടുവളര്‍ത്തുവാനായി സ്ഥാപിച്ച റൗണ്ടെബൗട്ടും കൂറ്റന്‍ കെട്ടിടങ്ങളുടെ മാതൃകയും അവക്കിടയിലൂടെ പോകുന്ന റോഡുകളും വാര്‍ത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.