അബൂദബി: ഡോ. ബി. ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അബൂദബി വെജിറ്റബിൾ ഓയിൽ കമ്പനിയും (അഡ് വോക്) ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ പതഞ്ജലിയും കൈകോർക്കുന്നു. പ്രമുഖ ഭക്ഷ്യ എണ്ണ ഉത്പാദകരായ അഡ് വോക്, പതഞ്ജലി ബ്രാൻഡ് ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിച്ച് ഗൾഫ് മേഖലയിലെ ഉപഭോക്താക്കളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പതഞ്ജലി ആയുർവ്വേദ് ലിമിറ്റഡ് ഭക്ഷ്യ ഉത്പന്ന മേഖലയിലേക്ക് ചുവടുവെക്കുന്നത് ഇതാദ്യമായാണ്. ഗൾഫ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള സൺഫ്ളവർ ഓയിൽ, കോൺ ഓയിൽ, കനോല ഓയിൽ എന്നിങ്ങനെ പ്രധാന പാചക എണ്ണ ഉത്പന്നങ്ങൾ 750 മില്ലി, 1.8 ലിറ്റർ, 5 ലിറ്റർ അളവുകളിൽ മികച്ച പാക്കിംഗിൽ പതഞ്ജലിയുടെ ബ്രാൻഡിൽ നവംബർ മുതൽ ലഭ്യമാകും.
ഗൾഫിൽ പതഞ്ജലിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഡ് വോക്കിന് ഏറെ സന്തോഷമുണ്ടെന്നും എല്ലായ്പ്പോഴും ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിൽ പതഞ്ജലിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നും ബി.ആർ.എസ് വെഞ്ച്വർസ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി. ആർ. ഷെട്ടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.