അബൂദബി: സ്വയംനിയന്ത്രിത വാഹനങ്ങളിലെ ഏറ്റവും പുതിയ സങ്കൽപങ്ങൾ മസ്ദർ സിറ്റിയിൽ പരീക്ഷിക്കുന്നതിന് ചൈന ആസ്ഥാനമായ ഇലക്ട്രിക് വാഹന കമ്പനി െഎക്കോണിക് മോേട്ടാഴ്സുമായും സേഫ് സിറ്റി ഗ്രൂപ്പുമായും മസ്ദർ കമ്പനി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ലോകത്തെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ െഎക്കോണിക് -7 അബൂദബി സുസ്ഥിരത വാരചരണത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2019ൽ മാർക്കറ്റിലിറക്കാൻ ഉദ്ദേശിക്കുന്ന വാഹനത്തിൽ മൈക്രോസോഫ്റ്റിെൻറ അസൂറെ ക്ലൗഡ് സാേങ്കതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. െഎക്കോണിക് മോേട്ടാഴ്സിെൻറ തന്നെ ലെവൽ-5ഉം (എൽ-5) പ്രദർശനത്തിലുണ്ട്. 2018ൽ ഇൗ മോഡലിൽ മസ്ദർ വിപുലമായ പരീക്ഷണം നടത്തും.
നവീന സ്വയംനിയന്ത്രിത വാഹന സങ്കൽപങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ് മസ്ദർ സിറ്റിയെന്ന് മസ്ദർ സിറ്റി സുസ്ഥിരത റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യൂസുഫ് ബാസലിയേബ് പറഞ്ഞു. സ്വയംനിയന്ത്രിത വാഹന പരീക്ഷണത്തിൽ െഎക്കോണിക്കുമായി സഹകരിക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020ലെ ദുബൈ വേൾഡ് എക്സ്പോയിൽ ആദ്യ എൽ-5 വാഹനങ്ങൾ അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് െഎക്കോണിക് മോേട്ടാഴ്സ് സി.ഇ.ഒ ബ്രൂണോ ലാംബർട്ട് പറഞ്ഞു. 2023ഒാടെ ഇൗ വാഹനം വൻതോതിൽ ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.