അബൂദാബി: ലോകത്തിെൻറ പല ഭാഗങ്ങളും മൂല്യശോഷണത്തെ തുടർന്ന് ചെറുനാണയങ്ങൾ ഓർമ്മയാകുമ്പോഴും യു.എ.ഇൽ ഇത്തിരിക്കുഞ്ഞൻ നാണയത്തിന് പ്രിയമേറുന്നു. ഈ മാസം ആരംഭത്തിൽ രാജ്യത്ത് വാറ്റ് നികുതി സമ്പ്രദായം നിലവിൽ വന്നതോടെയാണ് നിലവിലുള്ള ഏറ്റവും ചെറിയ നാണയമായ 25 ഫിൽസിന് ആവശ്യക്കാരേറിയത്.അപൂർവ്വമായുണ്ടായിരുന്ന 25 ഫിൽസ് വിനിമയം വാറ്റ് വന്നതോടെ വ്യാപകമായി. അഞ്ച് ദിർഹം ചിലവഴിക്കുമ്പോൾ നികുതിയുൾപ്പെടെ അഞ്ചേകാൽ ദിർഹം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതുണ്ട്. ഒരു ദിർഹത്തിന് സാധനം വാങ്ങുന്നവർക്ക് ഒന്നേ അഞ്ചിന് പകരം ഒന്നേകാൽ നൽകണം. കുറഞ്ഞ തുകയാണെങ്കിൽ 25 ഫിൽസിെൻറ ഗുണിതങ്ങളിലേക്ക് മാറ്റി വിനിമയം സാധ്യമാക്കാൻ അബൂദാബി സാമ്പത്തിക വികസന വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇങ്ങനെ ഈടാക്കുന്ന തുക പരമാവധി 20 ഫിൽസ് ആകണമെന്നും വ്യവസ്ഥയുണ്ട്. കഫ്റ്റീരിയ, റസ്റ്റോറൻറ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് കൂടുതൽ 25 ഫിൽസ് വിനിമയങ്ങൾ നടക്കുന്നത്. വേണ്ടത്ര ചില്ലറയില്ലാത്തതിനാൽ ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ചില്ലറ ക്ഷാമം മറികടക്കാൻ ചെറിയ തുകക്കുള്ള മിഠായികളും, ഡ്രൈ ഫ്രൂട്ടുകളും നൽകി പ്രശ്ന പരിഹാരത്തിന് കച്ചവടക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ചിലരെങ്കിലും ഇത് അംഗീകരിക്കാൻ തയ്യാറാകാത്തതും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അൽ മദീന ഹൈപ്പർ മാർക്കറ്റ് ജാബിർ ബ്രാഞ്ചിലെ സീനിയർ സൂപ്പർവൈസർ സുലൈമാൻ പറഞ്ഞു. അമ്പതിെൻറയും, ഇരുപത്തഞ്ചിെൻറയും കൂടുതൽ നാണയങ്ങൾ ലഭ്യമാകുന്നതോടെ ചില്ലറക്ഷാമം തരണം ചെയ്ത് പൂർവ്വസ്ഥിതിയിലേക്ക് മാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.