???????? ???????????? ????????? ????? ?????? ???????^??????????? ?.??.?? ??????? ??????????? ????????? ??.??.? ????? ??????????????

സംശയങ്ങൾ തീർത്തും നികുതി അറിവു പകർന്നും അജ്​മാനിൽ ഗള്‍ഫ് മാധ്യമം-പൊളോസിസ്​ സെമിനാർ 

അജ്മാന്‍:  മൂല്യവർധിത നികുതിയെക്കുറിച്ച്​  ചെറുതും വലുതുമായ സംശയങ്ങള്‍ക്ക് നിവാരണ വേദിയായി ഗള്‍ഫ് മാധ്യമം^പൊളോസിസ്​ ഇ.ആർ.പി  സെമിനാര്‍. വാറ്റി​​െൻറ നടപടി ക്രമങ്ങൾ എച്ച് ആൻറ്​ ടി ടാക്‌സ് കണ്‍സള്‍ട്ടൻറ്സ്​​ സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടൻറ്​ സി.എം.എ ആബിദ്  വിവരിച്ചു.അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ വെച്ച് നടന്ന സെമിനാറില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു.

ആദ്യം രജിസ്​റ്റര്‍ ചെയ്ത നൂറു പേര്‍ക്ക്  എച്ച് ആൻറ്​ ടി ടാക്‌സ് കണ്‍സള്‍ട്ടൻറ്സ്​ സൗജന്യ വാറ്റ് രജിസ്ട്രേഷനും ഒരുക്കിയിരുന്നു. ഏറെ ശ്രദ്ധയോടെയും ജനങ്ങൾക്കും രാജ്യത്തിനും ഗുണകരമാകുന്ന രീതിയിലുമാണ്​ യു.എ.ഇ വാറ്റ്​ നടപ്പാക്കുന്നതെന്നും നടപടി ക്രമങ്ങളില്‍  വീഴ്ച വരുത്തുന്നവര്‍ നിയമനടപടികൾ​ നേരിടേണ്ടി വരുമെന്നും  വീഴ്ച വരുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും സെമിനാർ ഓര്‍മ്മിപ്പിച്ചു.  

ഗള്‍ഫ് മാധ്യമം സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഹാരിസ് വള്ളില്‍ ഉദ്ഘാടനം ചെയ്തു.പോളോസിസ് ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് യൂസുഫ് യാസീന്‍ ഡിജിറ്റല്‍ വാറ്റ് ഡോക്യുമെ​േൻറഷന്‍  വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സവ്വാബ് അലി ആമുഖം പറഞ്ഞു.  തുഫൈൽ, ഷൈജർ നവാസ്​, ടി.പി.ഹാരിസ്​, സലിം നൂർ തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - vat seminar-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.