അബൂദബി: മുല്യവർധിത നികുതി (വാറ്റ്) രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇനിയും നൂറുകണക്കിന് കമ്പനികൾ. ശരിയായ രീതിയിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ചില അപേക്ഷകൾ മടക്കി അയച്ചതായി ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) മേധാവി ഖാലിദ് ആൽ ബുസ്താനി അറിയിച്ചു. കഴിഞ്ഞ മാസം ഒരൊറ്റ ദിവസം 50,000 കമ്പനികൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത കമ്പനികളിൽനിന്ന് നിയമപ്രകാരം പിഴ ഇൗടാക്കുമോ എന്ന ചോദ്യത്തിന് കമ്പനികൾക്ക് പിഴ വിധിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും എല്ലാവരും രജിസ്റ്റർ ചെയ്യുക എന്നതാണെന്നും ഖാലിദ് ആൽ ബുസ്താനി പ്രതികരിച്ചു. ഇതുവരെ 26 ലക്ഷേത്താളം കമ്പനികളാണ് വാറ്റ് രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.