ദുബൈ: പൗരാണിക ഇന്ത്യൻ പാചക കലയെ ആധുനികതയുമായി കോർത്തിണക്കി വന്ദന ജെയിൻ ക്യൂലിനെറി കോഴ്സസ് (വി.ജെ.സി.സി) രൂപം െകാടുത്ത കുക്കിങ് സ്റ്റുഡിയോ ബർദുബൈയിൽ തുറന്നു. സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഭരത് ഭായ് ഷാ ഉദ്ഘാടനം നിർവഹിച്ചു. ടി.വി താരം ഗൗരവ് തണ്ടൻ, ഇൻസ്റ്റിട്യൂട്ട് ചാർേട്ടണ്ട് അക്കൗണ്ടൻറ്സ് ഒഫ് ഇന്ത്യ മുൻ അധ്യക്ഷൻമാരായ ജെയിംസ് മാത്യൂ, ജി.ആർ. മേത്ത, നിമിഷ് മഖ്വാന, ശങ്കർ പട്നി, സഞജീവ് ജൈൻ, നിലേഷ് വധ്വാനി, േകസർ കോത്താരി തുടങ്ങിയവർ സംബന്ധിച്ചു. കെ.എച്ച്.ഡി.എ അംഗീകൃത സ്റ്റുഡിയോയിൽ ബേക്കിങ്, കേക്ക് ഡെക്കറേഷൻ തുടങ്ങി 55 പാചക കോഴ്സുകളാണ് പരിശീലിപ്പിക്കുകയെന്ന് വന്ദന ജെയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.