കെ.പി. വത്സലൻ അനുസ്മരണവും- കുടുംബ സംഗമവും

ഷാർജ: ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസീവ് കെ.പി. വത്സലൻ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഷാർജയിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്​ഥാന സമിതി അംഗം കെ.കെ. മുബാറക്ക് ഉദ്‌ഘാടനം ചെയ്തു. 2006ല്‍ ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പദവിയിലിരിക്കെ രാഷ്​ട്രീയ എതിരാളികളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെ.പി. വത്സല​​െൻറ വേർപാട്​ വിമോചനത്തിന്​ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരുന്നതാണെന്ന്​ മുബാറക്ക് പറഞ്ഞു.

മനാഫ്​ അധ്യക്ഷത വഹിച്ചു. മാസ് ഷാർജ പ്രതിനിധി ഫിയാസ്, പ്രോഗ്രസീവ്​ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ്​ സുനില്‍ മാടമ്പി, മുന്‍ പ്രസിഡൻറ്​ ബോസ് കുഞ്ചേരി, സുഭാഷ്, അബൂബക്കര്‍, ഫാറൂഖ്​ എന്നിവര്‍ സംസാരിച്ചു. ഷിഹാദ് സ്വാഗതവും ജിബിന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - valsalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.