പ്രവാസി കൂട്ടായ്മയായ വഫ യു.എ.ഇ കൂട്ടായ്മയിലെ അംഗങ്ങൾ
അജ്മാൻ: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വഫയുടെ (വേങ്ങര ഏരിയ ഫ്രൻഡ്സ് അസോസിയേഷൻ) 2024-25 വർഷത്തേക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മജീദ് കാപ്പൻ (പ്രസിഡന്റ്), പക്കിയൻ അബ്ദുൽ സമദ് (സെക്രട്ടറി), നിസാർ കൊളക്കാട്ടിൽ (ട്രഷറർ), സൈനുൽ ആബിദ് സി.വി, അസീസ് കാവുങ്ങൽ (വൈസ് പ്രസിഡന്റുമാർ), റഷീദ് തോട്ടത്തിൽ, സിദ്ദീഖ് സാലിഹ് സി.എച്ച് (ജോ. സെക്രട്ടറിമാർ), എ.കെ.എം ശരീഫ്(ഫിനാൻസ് സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
അജ്മാനിലെ തമാം റസ്റ്റാറന്റിൽ പ്രസിഡന്റ് സമദ് പക്കിയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് എ.കെ.എം ശരീഫ് സ്വാഗതം പറഞ്ഞു. ശുഐബ് പാലിശ്ശേരി പ്രവർത്തന റിപ്പോർട്ടും നിസാർ കൊളക്കാട്ടിൽ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ. വി.ടി. മുഹമ്മദ് ഇഖ്ബാൽ, കെ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ ആശംസ നേർന്നു.
ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐഡി കാർഡ് കാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ ദുബൈ സോൺ സെക്രട്ടറി എ.കെ സിദ്ദീഖിന് നിസാർ കൊളക്കാട്ടിൽ മെമന്റോ നൽകി ആദരിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച വഫ ദുബൈ സോണൽ കമ്മിറ്റിക്കുള്ള സർട്ടിഫിക്കറ്റ് ഫിറോസ് കൊളക്കാട്ടിൽ കൈമാറി. ദുബൈ പ്രസിഡന്റ് ശറഫു നെല്ലാടനെ ശുഐബ് പാലിശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു. വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയിയായ പി. ഫൈസലിന് സമദ് പക്കിയൻ ഉപഹാരം നൽകി.
തുടർന്ന് നടന്ന സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുപ്പിൽ വിവിധ എമിറേറ്റുകളിൽനിന്നെത്തിയ സോണൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.