ദു​ബൈ വ​ട​ക​ര മ​ണ്ഡ​ലം മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ നേ​തൃ​സം​ഗ​മം ഒ.​കെ. ഇ​ബ്രാ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വടകര മണ്ഡലം കെ.എം.സി.സി 2000 അംഗങ്ങളെ ചേർക്കും

ദുബൈ: യു.എ.ഇ കെ.എം.സി.സി മെംബർഷിപ് കാമ്പയിനിൽ വടകര മണ്ഡലത്തിൽനിന്നുള്ള 2000 അംഗങ്ങളെ ചേർക്കാൻ ദുബൈ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡേറ്റ കലക്ഷൻ നടത്താൻ മൂന്ന് സ്ക്വാഡുകൾ രൂപവത്കരിച്ചു. ഡിജിറ്റൽ മെംബർഷിപ് കാമ്പയിൻ നടത്തുന്നതിനുള്ള ഏജന്‍റുമാരെയും തെരഞ്ഞെടുത്തു. നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല മുഖ്യപ്രഭാഷണം നടത്തി. വടകര മണ്ഡലം പ്രസിഡന്‍റ് ടി.എൻ. അഷ്റഫ് അധ്യക്ഷത വഹിച്ചു.

ജില്ല ഭാരവാഹികളായ മൊയ്തു അരൂർ, വി.കെ.കെ. റിയാസ് സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ പാലോളി പ്രവർത്തനങ്ങൾ വിശദീകരിച്ചു. റഫീഖ് ടെലിവീസ്, പി.കെ. അസീസ്, നൗഷാദ് ചള്ളയിൽ, ജലാലുദ്ദീൻ അഴിയൂർ, അനീസ് മുബാറക്, ഷെമീർ കണ്ണൂക്കര, കെ.ടി. സിദ്ദീഖ്, പി.ടി.കെ. നവാസ്, അഡ്വ. എം.ടി. അഫ്‌നാസ്, നവാസ് മാളിയേക്കൽ, വി.പി. മുഹമ്മദ് കോയ, ഹമീദ് അഴിയൂർ, അസ്ഹർ ചമ്പോളി, അഷ്റഫ് മുട്ടുങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദുബൈ കെ.എം.സി.സി അംഗങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹിക സുരക്ഷ പദ്ധതിയായ വെൽഫെയർ സ്കീമിൽ അംഗത്വമെടുക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

Tags:    
News Summary - Vadakara constituency KMCC will add 2000 members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.