അബൂദബി: ഇന്ത്യന്‍ സാംസ്കാരിക പെരുമ വിളംബരം ചെയ്ത് അബൂദബി സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന യു.എ.ഇ-ഇന്ത്യ ഫെസ്റ്റ് സമാപിച്ചു. ഇന്ത്യന്‍ റിപ്പബ്ളിക് ദിനമായ ജനുവരി 26ന് ആരംഭിച്ച് മൂന്ന് ദിവസം സെന്‍ററിന്‍െറ അന്തരീക്ഷത്തെ വര്‍ണശബളവും സംഗീതസാന്ദ്രവുമാക്കിയ ഫെസ്റ്റിന് ശനിയാഴ്ചയാണ് കൊടിയിറങ്ങിയത്. യൂ.എ.ഇ പൗരന്മാരും ഇന്ത്യക്കാരും മറ്റു വിദേശികളുമുള്‍പ്പെടെ ആയിരങ്ങളാണ് മേളയിലേക്ക് ഒഴുകിയത്തെിയത്. യു.എ.ഇ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച അവസരമായി ഫെസ്റ്റ് മാറി.
യു.എ.ഇയിലെയും ഇന്ത്യയിലെയും നൂറിലധികം കലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്നുകള്‍ മേള സന്ദര്‍ശകര്‍ക്ക് ആവേശമായി. ബോളിവുഡ് പിന്നണി ഗായകര്‍ നയിച്ച ഗാനമേള, ലൈവ് ഷോ, സംഗീത പരിപാടി, ആയോധന കലാ പ്രകടനങ്ങള്‍, ഖലീജ് നൃത്തം, അയാല നൃത്തം, മാജിക് ഷോ തുടങ്ങിയവ ഫെസ്റ്റിവലിലെ ആകര്‍ഷണീയ ഇനങ്ങളായിരുന്നു. പയ്യന്നൂര്‍ പ്രതിഭ ഗ്രാമം കോല്‍ക്കളി സംഘത്തിന്‍െറ കോല്‍ക്കളിയും നടന്നു.
വിവിധ തരം രുചിക്കൂട്ടുകള്‍ സമ്മാനിച്ച ഭക്ഷണ സ്റ്റാളുകള്‍, ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും മേളയുടെ പൊലിമ വര്‍ധിപ്പിച്ചു. വസ്ത്രം, ട്രാവല്‍ -ടൂറിസം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ബാങ്കുകള്‍, പുസ്തകശാലകള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടായിരുന്നു.
ശൈഖ് അഹമ്മദ് ബിന്‍ ബുദി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഐ.എസ്.സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഷര്‍ഷെ ദഫെ പവന്‍ കുമാര്‍ റായ്, ആഭ്യന്തര മന്ത്രാലയം ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് നസീര്‍ അല്‍ റൈസി, നവാഹ് ഊര്‍ജ സമിതി ഡെപ്യുട്ടി ജനറല്‍ കൗണ്‍സില്‍ നൂറ മുഹമ്മദ് അല്‍ മുറി, ഗള്‍ഫ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ഉബൈദ് ഹുമൈദ് അല്‍ മസ്റൂഇ, ഇന്‍ഡസ്ട്രിയല്‍ യൂനിയന്‍ സൊസൈറ്റി ബോര്‍ഡ് അംഗം ഹസ്സ അല്‍ ഖുബൈസി, എന്‍.എം.സി ഹെല്‍ത്ത് കെയര്‍ വൈസ് പ്രസിഡന്‍റ് സീമ ഷെട്ടി, ഐ.എസ്.സി പേട്രണ്‍ കെ. മുരളീധരന്‍, ജെമിനി ഗ്രൂപ്പ് എം.ഡി ഗണേഷ് ബാബു, ലുലു ഇന്‍റര്‍നാഷനല്‍ എക്സ്ചേഞ്ച് വൈസ് പ്രസിഡന്‍റ് നാരായന്‍ പ്രധാന്‍, അല്‍ മസൂദ് ഓട്ടോമൊബൈല്‍സ് ജനറല്‍ മാനേജര്‍ ഹുമയൂണ്‍ ആലം, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ രാജ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. ഐ.എസ്.സി ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.