ഷാർജ: ഷാർജ-ദുബൈ സർവകലാശാല ആർട്സ് ട്രെയ്നിങ് സെന്റർ പ്രസിദ്ധീകരിക്കുന്ന മലയാളം ചെറുകഥ സമാഹാരമായ കൈയൊപ്പിലേക്ക് പ്രവാസി മലയാളികളിൽനിന്ന് രചനകൾ ക്ഷണിച്ചു. നേരത്തെ എവിടെയും പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികൾ sarvakalasaladubai@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ആഗസ്റ്റ് 30നുള്ളിൽ അയക്കണം. തിരഞ്ഞെടുക്കുന്ന കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തുക. നവംബർ ആദ്യവാരം നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്- 050218521.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.