ഷാർജ: ടൈംസ് ഹയർ എജുക്കേഷൻ ലോക സർവകലാശാലകളുടെ റാങ്കിങ് പുറത്തുവിട്ടപ്പോൾ ഗവേഷണ ഗുണനിലവാരത്തിലും അന്താരാഷ്ട്ര കാഴ്ചപ്പാട് സൂചികയിലും മികച്ച മുന്നേറ്റം. ആഗോളതലത്തിൽ അന്താരാഷ്ട്ര കാഴ്ചപ്പാട് സൂചികയിൽ മൂന്നാം സ്ഥാനത്താണ് സർവകലാശാല ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, ഗവേഷണ ഗുണനിലവാരത്തിൽ ലോക തലത്തിൽ 47ാം സ്ഥാനത്തേക്ക് മുന്നേറാനും സാധിച്ചു. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിനെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ കൈവരിച്ചിക്കുന്നത്. ലോകത്തെ 350 മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിലാണ് നിർണായകമായ സ്ഥാനം കൈവരിച്ചിരിക്കുന്നത്.
നേട്ടത്തിൽ യൂനിവേഴ്സിറ്റി പ്രസിഡന്റും ഷാർജ ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിക്ക് അഭിനന്ദനമറിയിച്ച യൂനിവേഴ്സിറ്റി ചാൻസലർ പ്രഫ. എസാമൽദീൻ അഗാമി, കലാലയത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയും ഉൾക്കൊള്ളലിനെയുമാണ് നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. 100ലധികം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമുള്ളതിനാൽ, സർവകലാശാല ഊർജസ്വലമായ ബൗദ്ധികവും സാംസ്കാരികവുമായ അന്തരീക്ഷം വളർത്തിയെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണ നിലവാരത്തിൽ സർവകലാശാല 47ാം സ്ഥാനത്തേക്ക് ഉയർന്നതിന് സഹായിച്ചത് ഗവേഷണ രംഗത്തെ വലിയ നിക്ഷേപങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക ലബോറട്ടറികൾ, ഗവേഷകർക്ക് ശക്തമായ പിന്തുണ, മികച്ച ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള പ്രോത്സാഹനം എന്നിവയിലൂടെ സർവകലാശാല മികച്ച അന്തരീക്ഷം ഗവേഷകർക്ക് നൽകുന്നു. പ്രാദേശികമായും ആഗോള തലത്തിലും സാമൂഹിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന പ്രായോഗിക ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ പ്രശസ്ത ആഗോള സർവകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായും അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തം സജീവമാക്കിയിട്ടുണ്ട്. ഇതിലൂടെ ശാസ്ത്രീയ നേട്ടങ്ങളും സ്വാധീനവും കൂടുതൽ വർധിപ്പിക്കുന്നുണ്ട് -അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.