അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യുനെസ്കോ ഡയറക്ടർ ജനറൽ ആഡ്രേ അസൂലെക്ക് സ്വീകരണം നൽകി. യുനെസ്കോയുടെ വിദ്യാഭ്യാസ, സാംസ്കാരിക, പൈതൃക പരിപാടികൾക്കും രാഷ്ട്രങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും സഹിഷ്ണുതയുടെയും സമാധാനത്തിെൻറയും സംസ്കാരം പ്രചരിപ്പിക്കുന്നതിനുള്ള പ്രയത്നങ്ങൾക്കും യു.എ.ഇയുടെ പിന്തുണ ശൈഖ് മുഹമ്മദ് ബിൻ സായിദ് അറിയിച്ചു. ദഫ്റ മേഖല പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ, സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.