അൽെഎൻ: മൂന്നാമത് യൂനിയൻ ഫോർട്രസ് മിലിട്ടറി ഷോ അൽെഎൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 24ന് നടക്കും.
സൈന്യത്തിെൻറ കരുത്ത് പ്രദർശിപ്പിക്കപ്പെടുന്ന ഷോ വീക്ഷിക്കാൻ ജനങ്ങളെ ക്ഷണിക്കുന്നതായി യു.എ.ഇ സായുധസേന അറിയിച്ചു.
വിവിധ സൈനിക യൂനിറ്റുകൾ പെങ്കടുക്കുന്ന ഷോയിൽ സൈന്യത്തിെൻറ ഒത്തിണക്കവും െകട്ടുറപ്പും ദൃശ്യമാക്കുന്ന പ്രകടനങ്ങൾ അവതരിപ്പിക്കും. ഷോയുടെ രണ്ടാം പതിപ്പ് ഷാർജ അൽഖാൻ പ്രദേശത്ത് 2017 നവംബർ മൂന്നിനും ഒന്നാം പതിപ്പ് 2017 മാർച്ച് രണ്ടിന് അബൂദബി കോർണിഷിലുമാണ് നടന്നത്. അത്യാധുനിക ദേശീയ സൈന്യം െകട്ടിപ്പടുക്കുന്നതിൽ രാഷ്്ട്രപിതാവ് ശൈഖ് സായിദിെൻറ ദീർഘവീക്ഷണവും പ്രവർത്തനങ്ങളും സായിദ് വർഷത്തിൽ അനുസ്മരിക്കുന്നുവെന്ന് യൂനിയൻ ഫോർട്രസ് മിലിട്ടറി ഷോ സംഘാടക കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.