ദുബൈയില്‍ മാര്‍ച്ച് മുതല്‍ ഏകീകൃത വാടകചട്ടം

ദുബൈ: എമിറേറ്റിലെ വാടക ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഏകീകൃത വാടകചട്ടം ദുബൈ ഭൂ വകുപ്പ് ഡി.എല്‍.ഡി) പുറത്തിറക്കി. മാര്‍ച്ച് മുതല്‍ നിലവില്‍ വരുന്ന ചട്ടം കെട്ടിട ഉടമയും വാടകക്കാരും ഉള്‍പ്പെടെ കരാറില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികളുടെയും ഉത്തരവാദിത്വങ്ങള്‍ നിഷ്കര്‍ഷിക്കുന്നതാണ്. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിച്ച് മികച്ച പരസ്പര ബന്ധം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 
ഇതു പ്രകാരം കെട്ടിടത്തിന്‍െറ എല്ലാവിധ അറ്റകുറ്റപ്പണികളും വാടകക്കാരുടെ സൈ്വര്യതാമസത്തിന് തടസമാവുന്ന കേടുപാടുകള്‍ തീര്‍ക്കലും ഉടമയുടെ ഉത്തരവാദിത്വമാണ്.  എന്നാല്‍ ഇരു കക്ഷികളുടെയും സമ്മതത്തോടെ ഉത്തരവാദിത്വം വാടകക്കാരെ ഏല്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്. പക്ഷെ ഇത് നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നതാവരുത്.  
 
അതേ സമയം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കാലാവധി തീരും മുന്‍പേ വാടകക്കാരെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമക്ക് സൗകര്യവും ചട്ടം വ്യവസ്ഥ ചെയ്യുന്നു. വാടകക്കാര്‍ കെട്ടിടം മറ്റാര്‍ക്കെങ്കിലും വാടകക്ക് നല്‍കുന്നതും അനധികൃത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വീട്ടില്‍ നിന്ന് പുറത്താവാന്‍ കാരണമാവും. 
മികച്ച നിലവാരമുള്ള സുതാര്യവും പ്രഫഷനല്‍ ഗുണങ്ങളുമുള്ള റിയല്‍ എസ്റ്റേറ്റ് മേഖല തുറക്കാന്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ സഹായകമാകുമെന്ന് ഡി.എല്‍.ഡി അധികൃതര്‍ വ്യക്തമാക്കി. തയ്യാറാക്കിയ കരാറിന്‍െറ പകര്‍പ്പുകള്‍ വാടകക്കാരും വസ്തു ഉടമകളൂം ഇജാരി വെബ്സൈറ്റ് www.ejari.ae മുഖേന പ്രിന്‍റ് ചെയ്ത് സൂക്ഷിക്കണം.  
Tags:    
News Summary - unicode rent law in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.