ജിദ്ദ: ഇതര ജി.സി.സി രാജ്യങ്ങളിൽനിന്ന് ടൂറിസം വിസയിൽ സൗദി അറേബ്യയിൽ വരുന്നവർക്ക് 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി ഉംറ, മദീന റൗദാ സന്ദർശന അനുമതി നേടാനാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും വേണ്ടിയാണിത്.
വിനോദസഞ്ചാര ആവശ്യങ്ങൾക്കായി സന്ദർശന വിസ നേടിയ ജി.സി.സി രാജ്യങ്ങളിലെ വിദേശ താമസക്കാർക്കും ഷെങ്കൻ രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വിസായോഗ്യത നേടിയവർക്കും സൗദിയിലേക്ക് വരുന്നതിന് മുമ്പ് ഉംറ നിർവഹിക്കാനും റൗദ സന്ദർശനത്തിനും ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി അനുമതി നേടാൻ സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
നിലവിലെ ഉംറ സീസണിൽ തീർഥാടകർക്കുവേണ്ടി നിരവധി സൗകര്യങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ വിസകളിലെത്തുന്നവർക്ക് ഉംറക്ക് അനുവാദം നൽകുന്നതടക്കമുള്ള നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.