അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മൂന്നാമത് അൺമാൻഡ് സിസ്റ്റംസ് എക്സിബിഷനും (യൂമെക്സ്) സിമുലേഷൻ എക്സിബിഷൻ^കോൺഫറൻസും (സിംടെക്സ്) സന്ദർശിച്ചു. വിവിധ ദേശീയ അന്തർ ദേശീയ കമ്പനികളുെട പവലിയനുകളിലെത്തി പ്രദർശകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഖലീഫ സർവകലാശാല വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളെ കുറിച്ചും പ്രധാന പദ്ധതികളെ കുറിച്ചും സർവകലാശാല പ്രസിഡൻറ് ഡോ. ആരിഫ് ആൽ ഹമ്മാദി ശൈഖ് മുഹമ്മദ് ബിൻ സായിദിന് വിവരിച്ചുനൽകി. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ (അഡ്നെക്) നടന്ന പ്രദർശനം ചൊവ്വാഴ്ച സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.