ദുബൈ: കടുത്ത ചൂടിൽ കാൽനട യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നവർക്ക് ദുബൈ നഗരസഭയുടെ ആശ്വാസ നടപടി. വെയിലിൽ നിന്ന് രക്ഷനൽകുന്ന ഉന്നത നിലവാരമുള്ള കുടകൾ സൗജന്യമായി നൽകുകയാണ് ദാന വർഷത്തിെൻറ ഭാഗമായി നഗരസഭ. നഗരസഭ ജീവനക്കാരാണ് ഞായറാഴ്ച കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗം കൂടിയായി കുട വിതരണം തുടങ്ങിയത്.
മെട്രോ സ്റ്റേഷനിലും പാർക്കുകളിലും കടൽത്തീരങ്ങളിലുമാണ് കുടകൾ ആകസ്മികമായി വിതരണം ചെയ്യുന്നത്.‘ചൂടിനെ മറികടക്കാൻ ദുബൈ നഗരസഭ നിങ്ങളുടെ കൂടെയുണ്ട്, കാരണം നിങ്ങൾ സന്തോഷത്തിെൻറ ദുബൈയിലാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് കുട വിതരണം. ദിവസവും രാവിലെ ചില മണിക്കൂറിലായിരിക്കും വിതരണം. ദേരയിലെ നഗരസഭ ആസ്ഥാനത്തിന് മുന്നിലും കുട വിതരണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.