അബൂദബി: താളമേളങ്ങളുടെയും നാദ വിസ്മയങ്ങളുടെയും സമ്മോഹനമായ രണ്ടു പകലുകൾ സമ്മാ നിച്ച യൂഫെസ്റ്റ് സീസൺ നാലിലെ സൗത്ത് സോണ്‍ മത്സരങ്ങൾക്ക് തിരശീല വീണപ്പോൾ കലാകിരീട മുയർത്തിയത് അബൂദബി മോഡൽ സ്കൂൾ. 353 പോയിൻറ് മികവിലാണ് മോഡൽ സ്കൂൾ ജേതാക്കളായത്. അബുദ ബി, അല്‍ ഐന്‍ എന്നീ എമിറേറ്റുകളിലെ 12 സ്കൂളുകളില്‍ നിന്നുളള രണ്ടായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ 143 പോയിൻറുമായി അബൂദബി ഇന്ത്യൻ സ്കൂൾ അൽ ബത്ത് വക്കാണ് റണ്ണേർസ് അപ്പ്. അബൂദബി പ്രൈവറ്റ് ഇൻറർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
അബൂദബിയിലെ ഷൈനിങ്ങ് സ്റ്റാര്‍ ഇൻറര്‍നാഷനല്‍ സ്കൂൾ വേദിയായ സൗത്ത് സോൺ മേളനഗരിയിലേക്ക് ആയിരക്കണക്കിന് കലാസ്വാദകരാണ് ഒഴുകിയെത്തിയത്. രണ്ടാം ദിനമായ ശനിയാഴ്ച സിനിമാറ്റിക് സോങ്ങ്, തിരുവാതിരക്കളി, മ്യൂസിക് ബാന്‍ഡ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, മോണോ ആക്ട് തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങള്‍ വേദിയിലെത്തിയപ്പോള്‍ പ്രവാസ ഭൂമിക കലാകൗമാരത്തിെൻറ പ്രകടനത്താൽ പുളകമണിഞ്ഞു. കോച്ചിങ്ങ് സ്ഥാപനമായ 'ആസ്ക്ക് ഐഐടിയന്‍സ്' (askIITians) സ്പോൺസർ ചെയ്ത സൗത്ത് സോണ്‍ ഓവറോള്‍ ചാമ്പ്യന്സിനുളള ട്രോഫി ഡയറക്ടര്‍മാരായ ബി തോമസും, ഡോക്ടര്‍ മേനോനും സമ്മാനിച്ചു. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ്ങ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ്, ഹിറ്റ് 96.7 എഫ്.എം അവതാരക സിന്ധു എന്നിവരും സംബന്ധിച്ചു.
ആവേശത്തോടെയാണ് ഓരോ സ്കൂളുകളും ഇത്തവണയും യൂഫെസ്റ്റിനായി മത്സരാര്‍ത്ഥികളെ വേദികളിലെത്തിച്ചത്. അധ്യാപികമാർ അണിനിരക്കുന്ന പ്രത്യേക തിരുവാതിരക്കളിയും ഇത്തവണ യൂഫെസ്റ്റില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സോണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 5,6 തിയ്യതികളിൽ യൂഫെസ്റ്റ് സീസണ് നാലിെൻറ ഗ്രാന്‍ഡ് ഫിനാലേ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.