?????????? ?????? ????????? ???????? ???

ആവേശമായി യു ഫെസ്​റ്റ്​ കൗമാരോത്സവം 

ദുബൈ: കൗമാരകലകളുടെ മണലാരണ്യത്തിലെ ഉത്സവമായി ജീപ്പാസ് യു ഫെസ്​റ്റ്​ ദുബൈയില്‍ അരങ്ങേറി. യു.എ.ഇയിലെ ഏറ്റവും വലിയ കലാമേളയായ യു ഫെസ്​റ്റി​​െൻറ മൂന്നാം ഘട്ടമാണ് ദുബായ് മുഹസിന ഇന്ത്യന്‍ അക്കാദമി സ്​കൂള്‍ അങ്കണത്തില്‍ നടന്നത്. ഷാര്‍ജ  എമിറേറ്റിലെ പത്തോളം സ്​കൂളുകളില്‍ നിന്നായി ആയിരത്തില്‍പരം പ്രതിഭകൾ പതിനേഴ്​ ഇനങ്ങളില്‍ മാറ്റുരച്ചു. 174  പോയിൻറ്​ നേടി ഷാര്‍ജ ഇന്ത്യന്‍ സ്​കൂള്‍ കിരീടം ചൂടി. തിരുവാതിര കളി, ഒപ്പന, സംഘനൃത്തം, സിനിമാറ്റിക് ഡാന്‍സ് എന്നീ ഇനങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നപ്പോള്‍ കാണികളും ആവേശത്തിമര്‍പ്പിലായി. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്​ട്​, പ്രഛന്നവേഷം എന്നിവയും മികച്ച നിലവാരം പുലര്‍ത്തി.  പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ്‌ ആണ് രണ്ടാം വര്‍ഷവും യുഫെസ്റ്റ് അണിയിച്ചൊരുക്കുന്നത്. റാസല്‍ഖൈമയില്‍ ആരംഭിച്ച മേള ദുബായ് , അബുദാബി എന്നീ സോണുകളിലെ മത്സരങ്ങള്‍ക്ക് ശേഷം ദുബായില്‍ ഡിസംബര്‍ ഒന്നിന് ഗ്രാന്‍ഡ്‌ ഫിനാലെയോടെ സമാപിക്കും. 

കാണികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായാണ് യു ഫെസ്​റ്റ്​ രണ്ടാം എഡിഷന്‍. ഏഷ്യാനെറ്റ്‌ ന്യൂസ്‌, ഹിറ്റ്‌ 96.7 എഫ്​എം എന്നിവയുടേയും ഗള്‍ഫ്‌ മാധ്യമത്തി​​െൻറയും സഹകരണത്തോടെയാണ്​ മൽസരം നടത്തുന്നത്​.  രജിസ്ട്രഷന്‍ ഫീസില്ലാതെ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന ഏക കലാമൽസരമാണ് യുഫെസ്​റ്റ്​. ദുബായ് എമിറേറ്റുകളിലെ സ്​കൂളുകള്‍ പങ്കെടുക്കുന്ന നാലാം ഘട്ട മത്സരങ്ങള്‍ ഇന്ന് ഇന്ത്യന്‍ അക്കാദമി സ്​കൂളില്‍ നടക്കും.

Tags:    
News Summary - ufest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.