ദുബൈയിൽ ഒക്ടോബർ 26, ഷാർജയിൽ 27, അൽെഎനിൽ നവംബർ 10, അബൂദബിയിൽ 16 തീയതികളിലാണ് കളി നടക്കുക
അബൂദബി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ഏഷ്യൻ കമ്യൂണിറ്റി കപ്പ് സെവൻസ് ടൂർണമെൻറിൽ സന്ദർശക വിസക്കാർക്കും കളിക്കാം. അതിനാൽ, രജിസ്റ്റർ ചെയ്ത് യോഗ്യത നേടുന്ന ടീമുകൾക്ക് നാട്ടിൽനിന്ന് പ്രഫഷനൽ കളിക്കാരെ സന്ദർശക വിസയിൽ കൊണ്ടുവന്ന് കളത്തിലിറക്കാൻ സാധിക്കും.
സന്ദർശക വിസക്കാർക്ക് ടൂർണമെൻറിൽ കളിക്കാൻ കഴിയുമോ എന്ന അന്വേഷണത്തിന് കളി നടക്കുന്ന ദിവസങ്ങളിൽ അവർ സ്ഥലത്തുണ്ടെങ്കിൽ സാധിക്കുമെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു. ദുബൈയിൽ ഒക്ടോബർ 26, ഷാർജയിൽ 27, അൽെഎനിൽ നവംബർ 10, അബൂദബിയിൽ 16 തീയതികളിലാണ് കളി നടക്കുകയെന്നും സംഘാടകർ വ്യക്തമാക്കി. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെൻറുകളിൽ നാട്ടിൽനിന്നുള്ള പ്രഫഷനൽ കളിക്കാരെ സന്ദർശക വിസയിൽ കൊണ്ടുവന്ന് കളിപ്പിക്കുന്നവരാണ് മലയാളികൾ. ഒാരോ സീസണിലും നിരവധി മലയാളി കളിക്കാരാണ് ഫുട്ബാൾ തട്ടാനായി ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത്. അത്തരക്കാർക്ക് അവസരം നൽകുന്ന ഒരു ടൂർണമെൻറ് ആയിരിക്കും ഏഷ്യൻ കമ്യൂണിറ്റി കപ്പ് സെവൻസും.
18നും അതിനു മുകളിലും പ്രായമുള്ളവർക്ക് മത്സരത്തിൽ പെങ്കടുക്കാം. കളിക്കാർക്ക് ജഴ്സിയടങ്ങുന്ന കോംപ്ലിമെൻററി കിറ്റ്സംഘാടകർ വിതരണം ചെയ്യും. വ്യക്തിപരമായോ ടീം ആയോ ടൂർണമെൻറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. www.asiancommunitycup.com വെബ്സൈറ്റ് സന്ദർശിച്ചോ tournaments@asiancup19.ae വിലാസത്തിലേക്ക് മെയിൽ ചെയ്തോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്തവരിൽനിന്ന് യോഗ്യരായവരെ ഒക്ടോബർ 11ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.