ജനപങ്കാളിത്തത്തോടെ യോഗ ദിനാചരണം

ദുബൈ: മൂന്നാമത്​ അന്തർദേശീയ യോഗ ദിനം യു.എ.ഇയിൽ ​​െചാവ്വാഴ്​ച രാത്രി വിപുലമായി ആചരിച്ചു. ദുബൈയിലും അബൂദബിയിലും മറ്റു എമി​േററ്റുകളിലും ​കൂട്ട യോഗാസന പ്രകടനം നടന്നു.ദുബൈയിൽ  ഇന്ത്യൻ കോൺസുലേറ്റി​​​െൻറ ആഭിമുഖ്യത്തിൽ  സബീൽ പാർക്ക്​, ബുർജ്​ പാർക്ക്​, ബുർഹാനി കോംപ്ലക്​സ്​ എന്നിവിടങ്ങളിലാണ്​ പരിപാടികൾ നടന്നത്​. സബീൽ പാർക്കിൽ രാത്രി 8.30 മുതൽ രാത്രി 10.30 വരെ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾ​െപ്പടെ 5000ത്തോളം പേർ പ​​െങ്കടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ഇന്ത്യൻ സ്​കൂളുകൾ ബുധനാഴ്​ച രാവിലെ യോഗ ദിനാചരണ പരിപാടികൾ നടക്കും. സബീൽ പാർക്കിൽ മലയാളിയായ ഇവാൻ സ്​റ്റാൻലി ഏറ്റവും കൂടുതൽ നേരം ശീർഷാസനത്തിൽ നിന്ന്​ ​ത​​​െൻറ തന്നെ പേരിലുള്ള ലോക റെക്കോഡ്​ തിരുത്തി. 63.45 മിനിട്ടാണ്​ സ്​റ്റാൻലി തലകീഴായ്​ നിന്നത്​.

അബൂദബിയിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നാഷണൽ എക്​സിബിഷൻ സ​​െൻററിലും ബോറ ഇസ്​ലാമിക്​ കൾച്ചറൽ സ​​െൻററിലും യോഗാഭ്യാസം നടന്നു. അബൂദബി നാഷനൽ എക്​സിബിഷൻ ​െസൻററിൽ നടന്ന ദിനാഘോഷങ്ങളിൽ യു.എ.ഇ സാംസ്​കാരിക^ വിജ്​ഞാന വികസന മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ, സഹിഷ്​ണുതാ കാര്യ മ​ന്ത്രി ശൈഖ ലുബ്​ന ബിൻത്​ ഖാലിദ്​ ആൽ ഖാസിമി, ഇന്ത്യൻ അംബാസഡർ നവ്​ദീപ്​ സിങ്​ സൂരി, ഡോ.ബി.ആർ.​െഷട്ടി തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്​​്ട്ര യോഗ  ദിനം ജൂൺ 21നാണെങ്കിലും അന്ന്​ റമദാനിലെ പവിത്ര രാത്രിയായതിനാൽ യു.എ.ഇയിൽ  ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. റാസൽഖൈമയിൽ ഇന്നാണ്​ പരിപാടി.

Tags:    
News Summary - uae yoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.