ദുബൈ: ലോകത്തിെൻറ വിവിധ കോണുകളിലുള്ള രാജ്യങ്ങൾ യു.എ.ഇയുടെ മുന്നേറ്റങ്ങളെ ഏറെ ശ്ര ദ്ധാപൂർവമാണ് കാണുന്നതെന്നും മേഖലയിൽ പ്രചോദനത്തിെൻറ പ്രതീകമായി നാം മാറിക്കഴി ഞ്ഞതായും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. നേട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ കഠിനാധ്വാനംതന്നെ വേണം. ഒാരോ വ്യക്തിയും ഇതിനായി സമർപ്പിതരാവണമെന്നും വരുംകാലത്തിനായുള്ള അതുല്യമായ ആശയങ്ങൾ ചർച്ചചെയ്യാൻ എമിറേറ്റ്സ് ടവറിൽ നടത്തിയ ആശയാലോചനാ സംഗമത്തിൽ അദ്ദേഹം ഒാർമപ്പെടുത്തി.
യുവ സമൂഹത്തിൽ നാം സമ്പൂർണ വിശ്വാസമർപ്പിക്കുന്നുണ്ട്. ജനങ്ങൾക്ക് ആവശ്യമെന്തെന്ന് നേരിട്ടറിയാൻ ഇറങ്ങിപ്പുറപ്പെടണമെന്ന് തെൻറ സംഘത്തോട് നിർദേശിച്ചിട്ടുള്ളതായും ശൈഖ് മുഹമ്മദ് പറഞ്ഞു.കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, കാബിനറ്റ്- ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി എന്നിവരും വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ സംബന്ധിച്ചു.വരുംകാലത്തിനുള്ള സന്ദേശം എന്ന പേരിൽ ശൈഖ് മുഹമ്മദ് ഹിജ്റ പുതുവർഷ പുലരിയിൽ ആറിന നിർദേശങ്ങൾ രാജ്യത്തിന് നൽകിയിരുന്നു.
മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളായിരുന്നു സന്ദേശത്തിൽ. ആറിന നിർദേശം നടപ്പാക്കാൻ കാബിനറ്റ് ഉന്നതതല സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ഇൗ പദ്ധതികൾ ശരിയായ അർഥത്തിൽ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ പുത്തൻ ആശയങ്ങൾ തേടുന്നതിനാണ് ഇനിയുള്ള കൂടിയാലോചനകളെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.