യു.എ.ഇ സർവകലാശാലകൾക്ക്​ ലോക റാങ്കിങിൽ മുന്നേറ്റം

അബൂദബി: രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ ലോക റാങ്കിങിൽ മുന്നേറ്റം. ക്യു.എസ്​ വേൾഡ്​ യൂനിവേഴ്​സിറ്റി റാങ്കിങിലെ പെട്രോളിയം എൻജിനീയറിങ്​ വിഭാഗത്തിൽ ഖലീഫ സർവകലാശാല ലോകത്ത് 6ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 7ാം സ്ഥാനത്തിൽ നിന്നാണ്​ മുന്നേറണ്മുണ്ടാക്കിയിരിക്കുന്നത്​. എൻജിനീയറിംഗ് ആൻഡ്​ ടെക്നോളജി വിഭാഗത്തിൽ 131ാം സ്ഥാനവും, ഇലക്ട്രിക്കൽ ആൻഡ്​ ഇലക്ട്രോണിക് എൻജിനീയറിങിൽ 92ാം സ്ഥാനവും സർവകലാശാല നേടിയിട്ടുണ്ട്​.

കെമിക്കൽ എൻജിനീയറിങ്​ വിഷയത്തിൽ വലിയ വളർച്ച കൈവരിച്ച്​ 94ാം സ്ഥാനത്തെത്തും സർവകലാശാല ഇടംപിടിച്ചു. 2025ൽ 151നും 200 ഇടയിൽ സ്ഥാനം നേടിയ സ്ഥാപനങ്ങളുടെ നിരയിലായിരുന്നു സ്ഥാനം. മൊത്തത്തിൽ മൂന്ന് വിഷയങ്ങളിൽ ആദ്യ 100 സ്ഥാനങ്ങളിലും, മൂന്ന് വിഷയങ്ങളിൽ ആദ്യ 150 സ്ഥാനങ്ങൾക്ക്​ അകത്തും സ്ഥാനം പിടിക്കാൻ ഖലീഫ യൂനിവേഴ്​സിറ്റിക്ക്​ സാധിച്ചു. ഗണിതശാസ്ത്രം 130, മെക്കാനിക്കൽ എൻജിനീയറിങ്​ 133, കമ്പ്യൂട്ടർ സയൻസ് 137, നാച്ചുറൽ സയൻസസ് 220 എന്നിങ്ങനെയാണ്​ മറ്റു വിഷയങ്ങളിലെ റാങ്കിങ്​.

അതേസമയം അജ്‌മാൻ സർവകലാശാലയും ശ്രദ്ധേയമായ നേട്ടങ്ങൾ പട്ടികയിൽ സ്വന്തമാക്കിയിട്ടുണ്ട്​. ഡെന്റിസ്ട്രി വിഷയത്തിൽ ലോകത്ത് 51മുതൽ 150 വരെ സ്ഥാനങ്ങൾ നേടിയ സ്ഥാപനങ്ങളുടെ നിരയിൽ സർവകലാശാല എത്തി.

യു.എ.ഇയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്​. ഫാർമസി ആൻഡ്​ ഫാർമക്കോളജി വിഷയത്തിൽ 151മുതൽ 200 വരെയുള്ള നിരയിലാണ്​ എത്തിയത്​. യു.എ.ഇ സർവകലാശാലകളുടെ നേട്ടങ്ങൾ ഗവേഷണ മികവ്​, അധ്യാപക മികവ്, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്​.

Tags:    
News Summary - UAE universities advance in world rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.