അബൂദബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്ന് അല്‍ ഐനിലെ ടേക്ക് റസ്റ്ററന്റ് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) താല്‍ക്കാലികമായി അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി. സി.എന്‍-2554094 എന്ന ലൈസന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മുമ്പും പലതവണ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് റസ്റ്ററന്റ് താല്‍ക്കാലികമായി പൂട്ടിയിടാന്‍ ഉത്തരവിട്ടത്. ചൂണ്ടിക്കാണിച്ച പോരായ്മകളെല്ലാം പൂര്‍ണമായി പരിഹരിക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം മാത്രമേ റസ്റ്റോറന്റിന് ഇനി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പതിവ് പരിശോധനകളുടെ തുടര്‍ച്ചയായാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ആരോഗ്യ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പരിശോധനകള്‍ കര്‍ശനമായി തുടരും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ലംഘനങ്ങളോ ആശങ്കകളോ ശ്രദ്ധയില്‍പെട്ടാല്‍ അബൂദബി സര്‍ക്കാറിന്റെ 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.