ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ​ബു​ദൈ​വി

സൗ​ദി​ക്ക് നേ​രെ​യു​ള്ള ഹൂ​തി​ക​ളു​ടെ ഭീ​ക​രാ​ക്ര​മ​ണം

റി​യാ​ദ്: തെ​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി മി​ലി​ഷ്യ​ക​ൾ ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ​ബു​ദൈ​വി ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഈ ​ആ​ക്ര​മ​ണം തി​ക​ച്ചും ഭീ​രു​ത്വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക ത​ത്വ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഈ ​ഭീ​ക​രാ​ക്ര​മ​ണം. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ത​ക​ർ​ക്കാ​നും, സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കാ​നു​മു​ള്ള ഹൂ​തി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ തെ​ളി​വാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

എ​ല്ലാ​ത്ത​രം അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ഹൂ​തി മി​ലി​ഷ്യ​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം ശ​ത്രു​താ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ർ​ശ​ന​വും പ്ര​തി​രോ​ധ​പ​ര​വു​മാ​യ അ​ന്താ​രാ​ഷ്​​ട്ര നി​ല​പാ​ട് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ൽ​ബു​ദൈ​വി വ്യ​ക്ത​മാ​ക്കി.

അ​ക്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്.

രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​രു​ടെ​യും വി​ദേ​ശ താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സൗ​ദി ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും ജി.​സി.​സി കൗ​ൺ​സി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും ജാ​സിം അ​ൽ​ബു​ദൈ​വി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Houthi terrorist attack on Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.