സ്‌കൂൾ തുറക്കൽ; രക്ഷിതാക്കൾ ട്യൂഷൻ ഫീസ്​ പൂർണ്ണമായും അടക്കണം

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്) പു​റ​ത്തു​വി​ട്ടു. ര​ക്ഷി​താ​ക്ക​ൾ മു​ഴു​വ​ൻ ട്യൂ​ഷ​ൻ ഫീ​സും ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ൻ അ​ഞ്ച്​ മാ​തൃ​ക​ക​ളും അ​ഡെ​ക്​ പു​റ​ത്തു​വി​ട്ടു. സ്‌​കൂ​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഗൈ​ഡ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രീ​തി പ​രി​ഗ​ണി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ ട്യൂ​ഷ​ൻ ഫീ​സും ബാ​ധ​ക​മാ​കു​മെ​ന്ന് അ​ഡെ​ക് വ്യ​ക്​​ത​മാ​ക്കി. 

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ 201 സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തു ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം, കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത അ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ അ​ത​ത് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​ഡെ​ക് നി​ർ​ദേ​ശി​ച്ചു. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് ഫീ​സ് ഡി​സ്‌​കൗ​ണ്ടും ഗ​ഡു​ക്ക​ളാ​യി പ​ണ​മ​ട​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും വാ​ഗ്ദാ​നം ചെ​യ്യാ​ൻ അ​ഡെ​ക് അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളെ അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ സ്‌​കൂ​ളു​ക​ളി​ൽ വി​ദൂ​ര പ​ഠ​ന​രീ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്ക് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ക്ലാ​സ് മു​റി​ക​ളി​ലെ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ഡെ​ക് നേ​ര​ത്തെ​ത​ന്നെ പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 30ന് ​ആ​രം​ഭി​ക്കു​മെ​ന്ന് യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ക​ഴി​ഞ്ഞ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ അ​ഞ്ച്​ മാ​തൃ​ക​ക​ളാ​ണ്​ മു​ന്നോ​ട്ടു​വെ​ച്ച​ത്. മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സ്​ മു​റി​ക​ളി​ൽ​ത​ന്നെ ക്ലാ​സ്​ എ​ടു​ക്കാ​മെ​ന്നാ​ണ്​ ഒ​രു നി​ർ​ദേ​ശം. പ​കു​തി ദി​വ​സം ക്ലാ​സ്, ഒ​ന്നി​ട​വി​ട്ട ആ​ഴ്​​ച​ക​ളി​ൽ ക്ലാ​സ്, 14 ദി​വ​സ ക്ലാ​സ്​ എ​ന്നീ മാ​തൃ​ക​ക​ളും സ്വീ​ക​രി​ക്കാം. ഒ​രേ സ്‌​കൂ​ളി​ൽ​ത​ന്നെ ഒ​രു ഗ്രേ​ഡ് മു​ത​ൽ മ​റ്റൊ​രു ഗ്രേ​ഡ് വ​രെ വ്യ​ത്യ​സ്ത മാ​തൃ​ക ഉ​പ​യോ​ഗി​ക്കാം. ഏ​ത്​ രീ​തി​യാ​ണ്​ അ​വ​ലം​ബി​ക്കു​ന്ന​തെ​ന്ന്​ ജൂ​ലൈ 30ന​കം സ്‌​കൂ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ഡെ​ക് നി​ർ​ദേ​ശി​ച്ചു. സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു​മു​മ്പ് സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണം. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.