പ്രതീകാത്മക ചിത്രം

അൽ ദൈദിൽ 13 ടൺ കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി; വസ്തുക്കൾ പൂർണമായും നശിപ്പിച്ചതായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു

ഷാർജ: അൽദൈദിലെ വ്യവസായ മേഖലയിൽ ലൈസൻസില്ലാത്ത ​വെയർഹൗസിൽ സൂക്ഷിച്ചിരുന്ന കേടായ ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി അധികൃതർ. അൽ ദൈദ്​ സിറ്റി മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ വകുപ്പിലെ ഫുഡ്​ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്​ 13 ടണ്ണിലധികം കേടായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്​. ഇവ പിടിച്ചെടുത്ത്​ നശിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

ആവശ്യമായ ലൈസൻസില്ലാതേയും അംഗീകൃത ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് 13 ടണ്ണും 170 കിലോഗ്രാമും തൂക്കം വരുന്ന ​ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന്​ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുജന സുരക്ഷ കണക്കിലെടുത്താണ്​ മുഴുവൻ വസ്തുക്കളും നശിപ്പിച്ചത്​.

ആരോഗ്യപരമായ അപകട സാധ്യതകളിൽ നിന്ന്​ ഉപഭോക്​തക്കളെ സംരക്ഷിക്കുന്നതിനും കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനുമായി വ്യവസായ മേഖലയിലെ ഭക്ഷ്യ സ്ഥാപനങ്ങളിലും വെയർഹൗസുകളിലും പൊതുജനാരോഗ്യ വകുപ്പ്​ ഉദ്യോസ്ഥർ പതിവായി പരിശോധന നടത്താറുണ്ട്​. ഇതിനിടയിലാണ്​ വിപണിയിലേക്ക്​ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള കേടായ ഭക്ഷ്യ ഉത്​പന്നങ്ങൾ കണ്ടെത്തിയത്​. സംഭവത്തിൽ ആ​ർക്കെതിരെയും നടപടിയെടുത്തതായി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - 13 tons of spoiled food seized in Al Dhaid; Municipality officials say the items have been completely destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.