സ്കൂളിലെത്തിയ റാക് പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നു


റാക് സ്കൂളുകളില്‍ പര്യടനം നടത്തി റാക് പൊലീസ്

റാസല്‍ഖൈമ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതോടെ വിവിധ സകൂളുകളില്‍ പരിശോധന നടത്തി റാസല്‍ഖൈമ പൊലീസ്.

വിദ്യാര്‍ഥികള്‍ വീണ്ടും സ്കൂളുകളില്‍ എത്തിത്തുടങ്ങിയ സാഹചര്യത്തില്‍ അവരുടെ മടങ്ങിവരവിന്‍റെ പൊതുസ്ഥിതിയും സ്കൂളുകളുടെ പ്രവര്‍ത്തന സംവിധാനങ്ങളും വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് അധികൃതരുടെ സന്ദർശനം. പൊലീസ് സംഘം സ്കൂള്‍ ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ഗതാഗത ക്രമീകരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും പൊലീസ് മാനസിക പിന്തുണയും സുരക്ഷാ നിദേശങ്ങളും ഗതാഗത ബോധവത്കരണവും നല്‍കി.

വിദ്യാര്‍ഥികളുടെ സുരക്ഷ സുപ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം നല്‍കുന്നതിനും സുരക്ഷിതവും സ്ഥിരതയുമുള്ള പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പരിശോധന-നിരീക്ഷണങ്ങള്‍ റാസല്‍ഖൈമയില്‍ തുടരും.

എല്ലാ വിദ്യാര്‍ഥികള്‍ക്കും സുരക്ഷയും വിജയവും ആശംസിച്ചാണ് അധികൃതര്‍ സ്കൂളുകളില്‍ നിന്ന്​ മടങ്ങിയത്.

Tags:    
News Summary - Rak police toured Rak schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.