പ്രതീകാത്മക ചിത്രം


അബൂദബിയിൽ രണ്ട് ദർബ് ഗേറ്റുകൾ കൂടി ആരംഭിച്ചു

അബൂദബി: അബൂദബിയിലെ ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനത്തില്‍ രണ്ട് പുതിയ ഗേറ്റുകള്‍ കൂടി അവതരിപ്പിച്ചതായി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഗന്‍തൂത്തിലെ ശൈഖ് മഖ്തൂം ബിന്‍ റാശിദ് സ്ട്രീറ്റിലും വഹത് അല്‍ കരാമ സ്ട്രീറ്റിലെ ശൈഖ് സായിദ് സ്ട്രീറ്റിന്‍റെ എന്‍ട്രി, എക്‌സിറ്റ് പോയിന്‍റിലുമായാണ് പുതിയ ടോള്‍ ഗേറ്റുകള്‍ തുറന്നിരിക്കുന്നത്.

മെയ് നാലു മുതലായിരിക്കും ഇവിടെ ടോള്‍ പിരിക്കാന്‍ തുടങ്ങുക. ഈ ഗേറ്റുകള്‍ ആഴ്ചയില്‍ മുഴുവൻ ദിവസവും 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കും. നാല് ദിര്‍ഹം വീതമാണ് ഓരോ പ്രവേശനത്തിനും ഫീസ്​ ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യ വിഭാഗങ്ങൾ്‍, കുറഞ്ഞ വരുമാനമുള്ള പൗരന്മാര്‍, വിരമിച്ച പൗരന്മാര്‍ എന്നിവർക്ക്​ ടോള്‍ സൗജന്യമായിരിക്കും.

തിരക്കേറിയ സമയങ്ങളിലും പ്രധാന റോഡുകളിലെ ഗതാഗത നീക്കം മെച്ചപ്പെടുത്താനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഗതാഗതത്തിരക്ക് ഒഴിവാക്കാനുമാണ് നടപടി. 

Tags:    
News Summary - Two more Darb gates opened in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.