Posted On
date_range Updated On
date_range എംബസി ഓപണ്‍ ഹൗസ് 29ന്
അബൂദബി: അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഏപ്രില്‍ 29ന് ഓപണ്‍ ഹൗസ് നടത്തുന്നു.
എമിറേറ്റിലെ പ്രവാസികളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുലാര്‍ വിഷയങ്ങള്‍, വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍, ക്ഷേമ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഓപണ്‍ ഹൗസില്‍ പ്രവാസികള്‍ക്ക് ഉന്നയിക്കാനാവുക. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാലു വരെയാണ് സമയം.
അബൂദബി എമിറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഓപണ്‍ ഹൗസില്‍ പങ്കെടുക്കാനാവുകയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം പാസ്പോര്‍ട്ട് പുതുക്കല്‍, ഏതെങ്കിലും രേഖകളുടെ വിതരണം, പ്രമാണീകരണം എന്നീ സേവനങ്ങള്‍ ഓപണ്‍ ഹൗസില്‍ ലഭ്യമാകില്ലെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.