മെഡിക്കൽ ടൂറിസം: ദുബൈയിലേക്ക്​ സഞ്ചാരികൾ ഒഴുകും

ദു​ബൈ: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ മു​ന്നി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട ദു​ബൈ മെ​ഡി​ക്ക​ൽ ടൂ​റി​സ്​​റ്റു​ക​ളെ​യും വ​​ര​വേ​ൽ​കാ​നൊ​രു​ങ്ങു​ന്നു. ഇൗ ​വ​ർ​ഷം 50,000 മെ​ഡി​ക്ക​ൽ ടൂ​റി​സ്​​റ്റു​ക​ളെ​യാ​ണ്​ ദു​ബൈ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ ഹെ​ൽ​ത്ത്​​ ആ​ൻ​ഡ്​ ടൂ​റി​സം ഡി​പ്പാ​ർ​ട്​​മ​െൻറും ദു​ബൈ ഹെ​ൽ​ത്ത്​​ അ​തോ​റി​റ്റി​യും ചേ​ർ​ന്ന്​ ന​ട​ത്തി​യ ​െവ​ബി​നാ​റി​ലാ​ണ്​ മെ​ഡി​ക്ക​ൽ ടൂ​റി​സ്​​റ്റു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 

യു.​എ.​ഇ കോ​വി​ഡി​നെ അ​തി​വേ​ഗം അ​തി​ജീ​വി​ച്ച​ത്​ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വി​ജ​യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ൽ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള​തി​നാ​ൽ ഇ​ത്​ മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​ന്​ ഗു​ണം ചെ​യ്യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ അ​ധി​കൃ​ത​ർ. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തും സ​ഞ്ചാ​രി​ക​ൾ​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​തും മെ​ഡി​ക്ക​ൽ മേ​ഖ​ല സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​തും ഗു​ണം ചെ​യ്യും. വി​മാ​ന​ത്താ​വ​ളം മു​ത​ൽ ആ​ശു​പ​ത്രി​ക​ൾ വ​രെ സു​ര​ക്ഷ മു​ൻ​ക​രു​ത​ലൊ​രു​ക്കാ​ൻ സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ത​യാ​റാ​ണെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്​. കോ​വി​ഡ്​ കാ​ല​ത്ത്​ ദു​ബൈ​യി​ലെ സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഡി.​എ​ച്ച്.​എ സി.​ഇ.​ഒ ഡോ. ​മ​ർ​വ​ൻ അ​ൽ മു​ല്ല പ​റ​ഞ്ഞു. 

9,000 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ദു​ബൈ​യി​ൽ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. 30 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു. 
ചി​കി​ത്സ ന​ൽ​കാ​നും ക്വാ​റ​ൻ​റീ​ൻ ഒ​രു​ക്കാ​നും ഇ​വ​ർ മു​ന്നി​ട്ടി​റ​ങ്ങി. യു.​എ.​ഇ ന​ട​ത്തി​യ 40 ല​ക്ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ 95,000 പ​രി​ശോ​ധ​ന​യും ദു​ബൈ​യി​ലാ​ണ്​ ന​ട​ന്ന​ത്. 80 ശ​ത​മാ​നം രോ​ഗി​ക​ളും സു​ഖം പ്രാ​പി​ച്ചു. 0.6 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്​ മ​ര​ണ നി​ര​ക്ക്. 24 മ​ണി​ക്കൂ​റും വെ​ർ​ച്വ​ൽ ഡോ​ക്​​ട​ർ​മാ​രു​െ​ട സേ​വ​നം ല​ഭ്യ​മാ​ക്കി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഇൗ ​വി​ജ​യം ദു​ബൈ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ ടൂ​റി​സ്​​റ്റു​ക​ളെ ആ​ക​ർ​ഷി​ക്കും. ചി​കി​ത്സ തേ​ടി ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ലോ​കം കോ​വി​ഡി​നെ നേ​രി​ട്ട​തെ​ങ്ങ​നെ​യാ​ണെ​ന്നും ദു​ബൈ ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​കു​ന്ന​ത്​ എ​ങ്ങ​നെ​യാ​ണെ​ന്നും യോ​ഗം ച​ർ​ച്ച ചെ​യ്​​തു. ദു​ബൈ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ടൂ​റി​സം ആ​ൻ​ഡ്​ കോ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ങ്​ സി.​ഇ.​ഒ ഇ​സാം കാ​സിം, അ​മേ​രി​ക്ക​ൻ ഹോ​സ്​​പി​റ്റ​ൽ ഗ്രൂ​പ്​ സി.​ഇ.​ഒ ഷ​രീ​ഫ്​ ബെ​ഷാ​റ, മെ​ഡി​ക്ലി​നി​ക്​ ഹോ​സ്​​പി​റ്റ​ൽ സി.​ഇ.​ഒ ഡോ. ​ത​രെ​ക്​ ഫാ​തി എ​ന്നി​വ​ർ പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.