?? 10 ?????????????????? ???????????? ?????????? ???????

യു.എ.ഇയിൽ ആഭ്യന്തര ക്രിക്കറ്റ്​ തുടങ്ങുന്നു

ദു​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ യു.​എ.​ഇ​യി​ൽ ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക്​ നി​റം പ​ക​ർ​ന്ന്​ െവ​ള്ളി​യാ​ഴ്​​ച മു​ത​ൽ രാ​ജ്യ​ത്ത്​ ​ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ്​ തു​ട​ങ്ങു​ന്നു. ദേ​ശീ​യ താ​ര​ങ്ങ​ൾ അ​ട​ക്കം അ​ണി​നി​ര​ക്കു​ന്ന ആ​റ്​ ടീ​മു​ക​ളെ അ​ണി​നി​ര​ത്തി 10 ഒാ​വ​ർ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറാ​യ ‘ഡി 10’ ​ആ​ണ്​ തു​ട​ങ്ങു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴ്​ വ​രെ നീ​ളു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക്ല​ബ്ബു​ക​ൾ ക​ള​ത്തി​ലി​റ​ങ്ങും. നി​ല​വി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ, ടി.​വി ചാ​ന​ലു​ക​ളി​ൽ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും. കാ​ണി​ക​ളെ ക​യ​റ്റി ടൂ​ർ​ണ​മ​െൻറു​ക​ൾ ന​ട​ത്താ​ൻ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ ഘ​ട്ട​ത്തി​ൽ കാ​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​​െൻറ തീ​രു​മാ​നം. 

ടീ​മു​ക​ൾ നേ​ര​ത്തെ ത​ന്നെ പ​രി​ശീ​ല​നം തു​ട​ങ്ങി​യി​രു​ന്നു. ര​ണ്ടാ​ഴ്​​ച നീ​ളു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ 34 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ദി​വ​സ​വും മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​വും. വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്. അ​ബൂ​ദ​ബി, അ​ജ്​​മാ​ൻ, ദു​ബൈ, ഷാ​ർ​ജ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലെ ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള നാ​ല്​ ടീ​മു​ക​ളും എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​​െൻറ ര​ണ്ട്​ ടീ​മു​ക​ളു​മാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. റൗ​ണ്ട്​ റോ​ബി​ൻ രീ​തി​യി​ൽ തു​ട​ങ്ങി ​േപ്ല ​ഒാ​ഫും ​ൈഫ​ന​ലും ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​​െൻറ വ​ള​ർ​ച്ച​യി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക കാ​ൽ​വെ​പ്പാ​ണി​തെ​ന്ന്​ എ​മി​േ​റ​റ്റ്​​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബ​ഷി​ർ ഉ​സ്​​മാ​നി പ​റ​ഞ്ഞു.

ആ​ദ്യം ഡി 10 ​ആ​ണ്​ തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും വ​നി​ത ക്രി​ക്ക​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​യി​രി​ക്കും മ​ത്സ​രം. യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം ​െഎ.​സി.​സി​യു​ടെ ക്രി​ക്ക​റ്റ്​ നി​യ​മ ഭേ​ദ​ഗ​തി​ക​ളും ടൂ​ർ​ണ​മ​െൻറി​ൽ ന​ട​പ്പാ​ക്കും. ​െഎ.​പി.​എ​ൽ യു.​എ.​ഇ​യി​ൽ ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി​യ​താ​യാ​ണ്​ സൂ​ച​ന. ഇ​തി​ൽ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്​ യു.​എ.​ഇ. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി യു.​എ.​ഇ​യി​ൽ ക്രി​ക്ക​റ്റ്​ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ ‘ഡി10’ ​ക്രി​ക്ക​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.