ദുബൈ: ലോക്ഡൗണിെൻറ കാലത്തും ഒറ്റ ദിവസംകൊണ്ട് േഗ്രാസറി വീട്ടിലെത്തിക്കുന്ന സേവനവുമായി ഒാൺലൈൻ ഡെലിവറി ആപ്പായ ഗോ ഫുഡ് (GoFood). പുതിയ ആപ്പ് ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് അതിവേഗം സാധനങ്ങൾ ലഭ്യമാക്കി ഗോ ഫുഡ് ഉപഭോക്താക്കൾക്ക് സേവനമൊരുക്കുന്നത്. പച്ചക്കറി, ഫ്രഷ് ഫുഡ്, ഇറച്ചി, ബേക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, പാൽ, ഫ്രോസൻ ഫുഡ്, വീട്ടിലേക്കാവശ്യമായ വസ്തുക്കൾ, പാൻട്രി ഇനങ്ങൾ തുടങ്ങിയവ 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കും.
ഗോ ഫുഡ് ആപ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഇനിമുതൽ ഇൗ സേവനവും ലഭിക്കും. ഭക്ഷ്യസാധനങ്ങൾ അതിവേഗം വീട്ടിലെത്തുന്നതോടെ ഫ്രഷ് ഫുഡ് ലഭ്യമാകുമെന്നതാണ് ഇതിെൻറ പ്രത്യേകത.
കുറഞ്ഞത് 100 ദിർഹമിെൻറ ഒാർഡർ നൽകി സാധനങ്ങൾ വീട്ടിൽ എത്തിക്കാം. ആദ്യത്തെ ഒരുമാസം എല്ലാ ഒാർഡറുകൾക്കും 30 ശതമാനം ഡിസ്കൗണ്ട് നൽകും. പുതിയ ആപ് പുറത്തിറക്കി ഒരാഴ്ചക്കുള്ളിൽതന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അതിനാലാണ് ഉപഭോക്താക്കൾക്കായി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതെന്നും ഗോ ഫുഡ് സ്ഥാപകൻ ഷാനവാസ് മുഹമ്മദ് പറഞ്ഞു. യു.എ.ഇയിലെ പ്രാദേശിക കർഷകരുടെ ശബ്ദമായാണ് ഗോ ഫുഡ് പ്രവർത്തിക്കുന്നത്. ഗോ ഫുഡ് ആപ് വഴി ഇടപാട് നടത്തുന്ന ഒാരോ ഉപഭോക്താവും കർഷകർക്കുള്ള പിന്തുണകൂടിയാണ് പ്രഖ്യാപിക്കുന്നത്.
ലോക് ഡൗണും കോവിഡ് മഹാമാരിയും നമ്മളെ പല പാഠങ്ങളും പഠിപ്പിച്ചു. ഗ്രോസറി ഡെലിവെറി ആഡംബരമല്ലെന്നും എന്നാൽ ഇതുപോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ അനിവാര്യമാണെന്നും ഇൗ കാലത്താണ് നമ്മൾ പഠിച്ചത്. മികച്ച ഷോപ്പിങ് അനുഭവമായിരിക്കും ഗോ ഫുഡിേൻറത്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത സർവിസ് ഉറപ്പുനൽകുന്നതായും ഷാനവാസ് മുഹമ്മദ് പറഞ്ഞു. സമ്പർക്കരഹിത ഡെലിവറിയും ഒാൺലൈൻ പേമെൻറ് സൗകര്യവും ലഭ്യമാക്കുന്നതുവഴി ഉപഭോക്താക്കൾക്ക് കോവിഡിനെ ഭയക്കാതെ ഇടപാട് നടത്താനാകും. സ്റ്റോറേജും ഡെലിവറി വാഹനങ്ങളും നിത്യേന അണുനശീകരണം നടത്തുന്നുണ്ട്. ഡെലിവറി ഏജൻറുമാർ ശരീര താപ പരിശോധനക്ക് വിധേയരാവുകയും പി.പി.ഇ കിറ്റുകൾ ധരിക്കുകയും ചെയ്യും. ആൻഡ്രോയിഡിലും ആപ്പിൾ സ്റ്റോറിലും ഗോ ഫുഡ് ആപ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.gofood.online സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.