???. ?????? ?????

അവധിദിനങ്ങളിലും ഇന്ത്യൻ കോൺസുലേറ്റ്​ പ്രവർത്തിക്കും 

ദു​ബൈ: ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​േ​ല​റ്റ്​ ജ​ന​റ​ലാ​യി ഡോ. ​അ​മ​ൻ പു​രി സ്​​ഥാ​ന​​മേ​റ്റു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ദു​ബൈ​യി​ലെ​ത്തി​യ ​അ​ദ്ദേ​ഹം ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ്​ ഞാ​യ​റാ​ഴ്​​ച ചു​മ​ത​ല​യേ​റ്റ​ത്. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​ മു​ത​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ അ​വ​ധി​ദി​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ​അ​​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ശേ​ഷം പ​റ​ഞ്ഞു. രാ​വി​ലെ ര​ണ്ടു മ​ണി​ക്കൂ​ർ  ഒ​രു ഒാ​ഫി​സ​റു​ടെ സേ​വ​ന​മാ​ണ്​ ല​ഭ്യ​മാ​ക്കു​ക. എ​മ​ർ​ജ​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്കാ​യാ​ണ്​ സൗ​ക​ര്യം ഏ​​ർ​പ്പെ​ടു​ത്തി​യ​ത്. 365 ദി​വ​സ​വും കോ​ൺ​സു​ലേ​റ്റി​​െൻറ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ അ​വ​ധി​ദി​ന​ങ്ങ​ളി​ലെ സേ​വ​നം തു​ട​ങ്ങു​ന്ന​ത്. രാ​വി​ലെ എ​ട്ടു​ മു​ത​ൽ 10​ വ​രെ​യാ​ണ്​ ഒാ​ഫി​സ്​ തു​റ​ക്കു​ക. ഇൗ ​വ​ർ​ഷം ഡി​സം​ബ​ർ വ​രെ​യാ​ണ്​ ഇൗ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തി​നു​ശേ​ഷം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലേ​ക്കു​ തി​രി​ക്കു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ യു.​എ.​ഇ​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. അ​സാ​ധാ​ര​ണ പി​ന്തു​ണ​യാ​ണ്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​യി തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​വും. നാ​ട്ടി​ലേ​ക്കു​ തി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​ക്കാ​ണ്​ നി​ല​വി​ൽ പ്രാ​മു​ഖ്യം. ​േജാ​ലി ന​ഷ്​​ട​പ്പെ​ട്ടവ​ർ​ക്ക്​ നാ​ട്ടി​ലെ​ത്താ​നും ജോ​ലി തി​രി​ച്ചു കി​ട്ടാ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കും. ഇ​തി​ന്​ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ യു.​എ.​ഇ ഒ​രു​ക്കും എ​ന്നു​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.