മുന്നിൽ നിന്ന് നയിക്കുന്നവരാണ് നായകർ. ഏത് തളർച്ചയിലും പതറാതെ നിൽക്കുന്നതും കൂടെയുള്ളവർക്ക് മനക്കരുത്തേകുന്നതും അവരായിരിക്കും. ആ ഗണത്തിലേക്ക് ചേർത്തുവെക്കാവുന്ന പേരാണ് സി ആൻഡ് എച്ച് ഗ്ലോബൽ എം.ഡിയും സി.ഇ.ഒയുമായ യാസീൻ ഹസെൻറത്. കോവിഡിെൻറ പിടയിൽ പെട്ട് ക്വാറൻറീനിൽ കഴിയേണ്ടി വന്നപ്പോഴും ജീവനക്കാരെയൊന്നടങ്കം കോവിഡ് പിടികൂടിയപ്പോഴും തളരാതെ, അവരെ തളർത്താതെ ചേർത്തുനിർത്തുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് പല വ്യവസായങ്ങളും തകർച്ച നേരിട്ടപ്പോഴും സ്വന്തം ബിസിനസിന് കുതിപ്പേകിയതും ഇതേ ആത്മവിശ്വാസമായിരുന്നു.
ടിഷ്യു പേപ്പർ മുതൽ അടുക്കളയിൽ ഉപയോഗിക്കുന്ന തൊപ്പി വരെ വൃത്തിയുടെയും വെടിപ്പിെൻറയും ഉദാഹരണങ്ങളായ സകല വസ്തുക്കളുടെയും ആഗോള മുഖമാണ് സി ആൻഡ് എച്ചും അതിെൻറ സഹ ബ്രാൻഡായ പാമും.
യു.എസിലും ഇറ്റലിയിലും യു.കെയിലും വിയറ്റ്നാമിലും ജർമനിയിലുമുൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആയിരത്തോളം വൃത്തിക്കും ശുചിത്വത്തിനും വേണ്ടിയുള്ള ഉൽപന്നങ്ങളാണ് സി ആൻഡ് എച്ച് വഴി വിപണിയിലെത്തുന്നത്. ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്കിലെ സ്കൈ ടവറിലാണ് ഇതിെൻറ പ്രഭവകേന്ദ്രം. ലോകം ലോക്ഡൗണിലായപ്പോൾ പുതിയ ഉൽപന്നങ്ങളെ കുറിച്ച് ആലോചിക്കുന്ന തിരക്കിലായിരുന്നു സ്കൈ ടവറിലെ കോൺഫറൻസ് ഹാൾ. ശുചിത്വമുള്ള ലോകമാണ് കോവിഡിെൻറ പരിഹാരമാർഗം എന്ന തിരിച്ചറിവിലായിരുന്നു പദ്ധതികൾ ഉരുത്തിരിഞ്ഞത്. ശുചിത്വത്തിൽ അണുവിട വിട്ടുവീഴ്ചയില്ലാത്ത സി ആൻഡ് എച്ചിനെ സംബന്ധിച്ചിടത്തോളം ശുചീകരണ വസ്തുക്കൾ തയാറാക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലി ആയിരുന്നില്ല. എങ്കിലും, ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലാത്ത കോവിഡിനെ നേരിടുമ്പോൾ കാണിക്കേണ്ട ജാഗ്രതയും മുന്നൊരുക്കവും മുൻകരുതലും നടത്തിയായിരുന്നു ബിസിനസ് പ്ലാൻ തയാറാക്കിയത്.
സൈക്കിൾ പോലും പുറത്തിറങ്ങാത്ത ദിവസങ്ങളിൽ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളിയും മുന്നിൽ നിന്നിരുന്നു. എങ്കിലും, പണം ചെലവഴിക്കേണ്ടത് മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോഴാണെന്ന അടിസ്ഥാന തത്വം മുറുകെപിടിക്കുന്ന യാസീൻ ഹസെൻറ സി ആൻഡ് എച്ച് രണ്ടും കൽപിച്ച് ഇറങ്ങി തിരിക്കുകയായിരുന്നു. അങ്ങനെയാണ് കോവിഡ് കാലത്ത് കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലേക്കിറക്കിയത്.
ലാഭം എന്നതിലുപരി, സാമൂഹ്യ പ്രതിബദ്ധതയായിരുന്നു, ജനസേവനമായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും പി.പി.ഇ കിറ്റുമെല്ലാം മാർക്കറ്റിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് യാസീൻ ഹസൻ പറയുന്നു. ‘ലക്ഷ്യം നന്മയാണെങ്കിൽ ദൈവം കൈവിടില്ല. ദൈവത്തിെൻറ പ്രീതിയാണ് ആദ്യം വേണ്ടത്. അപ്പോൾ ലാഭം തനിയെ വരും. അതിജീവിക്കുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ദൈവമാണ്. ആ വിശ്വാസം മനസ്സിലുള്ളപ്പോൾ നമ്മൾ എന്തിന് ഭയപ്പെടണം’-യാസീൻ ചോദിക്കുന്നു.
വൃത്തിയും ശുചിത്വവും നിത്യജീവിതത്തിൽ ഇത്രമാത്രം പ്രാധാന്യമുള്ള കാര്യമായി ജനങ്ങൾ കാണാതിരുന്ന കാലത്ത് ഈ ബിസിനസ് രംഗം തിരഞ്ഞെടുക്കുക എന്നതായിരുന്നു യാസീൻ ഹസൻ ഏറ്റെടുത്ത ആദ്യത്തെ വെല്ലുവിളി. സൂപ്പർമാർക്കറ്റോ റസ്റ്റാറേൻറാ തുടങ്ങിയാൽ പണം വാരാമെന്നായിരുന്നു പലരുടെയും നിർദേശം. എന്നാൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനായിരുന്ന യാസീെൻറ തീരുമാനം. പലരും അദ്ദേഹത്തെ ഒഴിവാക്കി പോയി. എന്നാൽ വിട്ടുകൊടുക്കാൻ തയാറാവാതെ പിടിച്ചുനിന്നു. ഇതിെൻറ ഫലമാണ് ഇന്ന് കാണുന്ന നേട്ടങ്ങളത്രയും. ‘ഇത് നന്മയുടെയും വിശ്വാസത്തിെൻറയും ക്ഷമയുടെയും വിജയമാണ്. മനുഷ്യെൻറ നിലനിൽപ്പാണ് ഏറ്റവും വലിയ കാര്യം.
നിലനിൽപ്പ് ഉണ്ടെങ്കിലേ മറ്റെന്തും ഉള്ളൂ -യാസീൻ നയം വ്യക്തമാക്കുന്നു. 2004 ലാണ് സി.ആൻഡ്.എച്ച് മാർക്കറ്റിലേക്കിറങ്ങുന്നത്. അതിന് മുേമ്പ ഗ്ലൗസിെൻറ ആവശ്യം വിവിധ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്താൻ യാസീൻ ശ്രമിച്ചിരുന്നു. എന്നാൽ, പലരും ചെവിക്കൊണ്ടില്ല. അതിന് ശേഷമാണ് സ്വന്തം സ്ഥാപനത്തിൽ തന്നെ ഗ്ലൗസ് ഉൾപ്പെടെയുള്ള ശുചിത്വത്തിന് വേണ്ടിയുള്ള വസ്തുക്കളുടെ നിർമാണത്തിലേക്ക് കടന്നത്. ഒന്നര പതിറ്റാണ്ട് പിന്നിട്ട് കാലം കോവിഡിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ യാസീെൻറ ദീർഘവീക്ഷണം ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. കോവിഡ് കാലത്ത് സി ആൻഡ് എച്ചിെൻറ വരുമാനം ഇരട്ടിയോളമാണ് ഉയർന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രതിനിധി ഒാഫിസുകളും മികച്ച നേട്ടമാണ് കൊയ്തത്. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിന് രണ്ട് മാസം മുമ്പ് വൂഹാനിലെത്തിയ യാസീൻ ഇവിടെയുള്ള ചില കമ്പനികളുമായി വ്യാപാര ചർച്ച നടത്തിയിരുന്നു. എന്നാൽ, കോവിഡ് അതിവേഗം വ്യാപിച്ചതിനാൽ ഇൗ ഇടപാട് നടപ്പായില്ല. ദൈവാനുഗ്രഹം എന്നാണ് ഇതിനെ കുറിച്ച് യാസീന് പറയാനുള്ളത്.
എന്നാൽ, വൂഹാനിൽനിന്നെത്തിയ വൈറസ് ജൂൺ 13ന് യാസീനെയും പിടികൂടി. 14 ദിവസത്തെ ക്വാറൻറീനിടയിലും ബിസിനസിന് ഒരു കോട്ടവും സംഭവിക്കാതെ താങ്ങിനിർത്താൻ കഴിഞ്ഞു. സ്ഥാപനത്തിലെ പകുതിയോളം ജീവനക്കാർക്കും കോവിഡ് പിടിപെട്ടിരുന്നു. ഇവർക്കെല്ലാം ക്വാറൻറീൻ സൗകര്യമൊരുക്കിയെന്ന് മാത്രമല്ല, ഒരു മാസത്തോളം ക്വാറൻറീനിൽ കഴിഞ്ഞവർക്ക് പോലും പൂർണമായും ശമ്പളം നൽകുകയും ചെയ്തു. കോവിഡ് കാലത്ത് ജീവനക്കാർക്ക് ശമ്പള വർധനവും പ്രമോഷനും നൽകാൻ കഴിഞ്ഞതും യാസീെൻറ നേട്ടത്തിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ശുചിത്വത്തിൽ മാത്രമല്ല, മനുഷ്യത്വത്തിലും സാമൂഹികപ്രതിബദ്ധതയിലും നീതിബോധത്തിലും ഒരു ചുവടു മുന്നിലാണ് യാസീനും സി ആൻഡ് എച്ചും. സഹധർമിണി നൈസി നവാസാണ് നൈസി & യാസീൻ ഫൗണ്ടേഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ആയി 10 ശതമാനം ലാഭം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം നീക്കിവെച്ചിരിക്കുന്നു. അത് ലോകത്തോട് തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു. പലിശയിൽനിന്ന് മുക്തി നേടിയ ബിസിനസാണ് ഇനി ചെയ്യുക എന്നും അദ്ദേഹം നമ്മോട് ഓർമിപ്പിക്കുന്നു. ഭൂതവും വർത്തമാനവും ഉൾക്കൊണ്ട് ഭാവി മുന്നിൽ കണ്ടുള്ള പദ്ധതി ആവിഷ്കരണമാണ് ഇൗ വിജയത്തിന് പിന്നിലെന്ന് യാസീൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.