ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായ ഹോപ്പ് പ്രോബ് 20ന് പുലർച്ചെ 1.58ന് ചൊവ്വയിലേക്ക് കുതിക്കും. രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 15നും 17നുമായിരുന്നു ഹോപ്പിെൻറ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ, ജപ്പാനിലെ തനേഗാഷിമ െഎലൻഡിലെ മോശം കാലാവസ്ഥയെ തുടർന്ന് രണ്ട് തവണയും നീട്ടിവെക്കുകയായിരുന്നു. 20നും 22നും ഇടയിൽ നടത്തുമെന്നായിരുന്നു പിന്നീട് അറിയിച്ചിരുന്നത്.
ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽനിന്ന് 1000 കി.മീ അകലെയുള്ള തനേഗാഷിമ െഎലൻഡിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് തീയതി മാറ്റേണ്ടി വന്നത്. തിങ്കളാഴ്ച അനുകൂല കാലാവസ്ഥയായിരിക്കുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിച്ചത്. ജപ്പാൻ സമയം രാവിലെ 6.58നാണ് വിക്ഷേപിക്കുന്നത്. എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും കാലാവസ്ഥ അനുകൂലമാകുമെന്ന വിശ്വാസത്തിലാണെന്നും വിക്ഷേപണ സൗകര്യമൊരുക്കുന്ന മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് വക്താവ് അറിയിച്ചു.
2021 ഫെബ്രുവരിയിലാണ് ഹോപ്പ് ചൊവ്വയിൽ എത്തുന്നത്. ദുബൈയിൽ നിർമിച്ച ഉപഗ്രഹം രണ്ട് മാസം മുമ്പാണ് ജപ്പാനിൽ എത്തിച്ചത്. എം.എച്ച്.െഎ എച്ച്.ടു.എ റോക്കറ്റ് ഹോപ്പിനെ വഹിക്കും. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുക വഴി കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിെൻറ പ്രയാണം. രാജ്യവും ജനങ്ങളും ചരിത്ര നിമിഷത്തിനായി കാതോർത്തിരിക്കുകയാണെന്നറിയാമെന്നും സുരക്ഷിതമായ കുതിപ്പിനാണ് തീയതി നീട്ടിവെച്ചതെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻറർ ചെയർമാൻ ഹമദ് അൽ മൻസുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.