ദുബൈ: വിജയികൾ അങ്ങനെയാണ്, പരീക്ഷണഘട്ടങ്ങളിൽ അവർ കൂടുതൽ കരുത്തരാവും. ചില ദേശങ്ങളും അതുപോലെയാണ്. തീയിൽ കുരുത്ത മരങ്ങളെപ്പോലെ ഏതൊരു കൊടുംവറുതിക്കാലത്തും തണൽ പടർത്തി, ചില്ലയൊരുക്കി അജയ്യരായി നിൽക്കും. വെറും മണൽപരപ്പിൽനിന്ന് ആകാശം മുെട്ട ഉയർന്ന നാടാണ് യു.എ.ഇ. മരുഭൂമിയിൽനിന്ന് ആകാശേമലാപ്പിലേക്കുള്ള ദൂരം താണ്ടാൻ അവർ നടത്തിയ കഠിന പ്രയത്നങ്ങൾ ഒാരോ ജനസമൂഹത്തിനും പാഠവും പ്രചോദനവുമാണ്. മേഖലയെ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യങ്ങളും പിടിച്ചുലച്ചിട്ടും യു.എ.ഇ പിന്നെയും ഉയർന്നുവന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്ന ഒാരോ മനുഷ്യനും സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ യു.എ.ഇക്കൊപ്പമുയർന്നു.
ഇൗ കാലവും അതുപോലൊരു പരീക്ഷണഘട്ടമാണ്. കോവിഡ് കാലവും ആത്മവിശ്വാസത്തോടെ തരണം ചെയ്ത യു.എ.ഇയിൽ ഇനിയും അവസരങ്ങളുടെ അക്ഷയ ഖനികളുണ്ട്. ലോക്ഡൗൺ മൂലം സ്വന്തം നാടുകളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുകയാണ് യു.എ.ഇ. ലോക്ഡൗൺ കാലം ഇവിടെ വെറുമൊരു അവധിക്കാലമായിരുന്നില്ല. അത്യാവശ്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങിയ ആ ദിവസങ്ങളിൽ റോഡുകളും പാലങ്ങളും മേൽപാലങ്ങളുെമല്ലാം ഇരട്ടിവേഗത്തിൽ പണിതീർത്ത് ജനങ്ങൾക്കായി ഒരുക്കിവെച്ചു. പുതിയ സ്ഥാപനങ്ങളും സംരംഭങ്ങളും തുറക്കുന്നു.
കൂടുതൽ കരുത്തോടെ ഏറെ ദൂരങ്ങളിലേക്ക് കുതിക്കാൻ ദൃഢനിശ്ചയം ചെയ്തവർക്കായി തിളങ്ങുന്ന വിജയമുണ്ട് എന്ന പ്രഖ്യാപനമാണ് ഇത്ര വലിയ ആഗോള ആരോഗ്യവെല്ലുവിളിയെ അഭിമുഖീകരിച്ചിട്ടും ആത്മവിശ്വാസത്തോടെ നാളെയിലേക്ക് നീങ്ങുന്ന യു.എ.ഇയുടെ നയനിലപാടുകൾ. യു.എ.ഇയുടെ ഇത്തരം അനന്ത സാധ്യതകളും വിജയമാർഗങ്ങളും ചർച്ച ചെയ്യുന്നതിന് Rise Up of Future UAE എന്ന പ്രമേയത്തിൽ ഗൾഫ് മാധ്യമം വെബിനാർ ഒരുക്കുന്നു. ഒരു ഇന്ത്യൻ ദിനപത്രം ആദ്യമായി ഒരുക്കുന്ന അതുല്യമായ വെബിനാറിൽ വിവിധ രംഗങ്ങളിലെ പ്രഗൽഭരായ വിദഗ്ധരാണ് അണിനിരക്കുക. പുതിയ കാലത്ത് കരുത്തോടെ കരുതലോടെ നീങ്ങുവാൻ ഇന്നിെൻറയും നാളെയുടെയും വിജയികൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്യുന്ന വെബിനാർ ഒരു മുതൽക്കൂട്ടാകുെമന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.