ഷാർജ: ഷാർജ സൂഖ് അൽജുബൈലിനു സമീപം നിർത്തിയിട്ട ആറ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. സിവിൽ ഡിഫൻസ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരംകൊണ്ട് നിർമിച്ച ബോട്ടുകളിലാണ് തീ പടർന്നത്.
സിവിൽ ഡിഫൻസിെൻറ സമയോജിത ഇടപെടലാണ് അപകടത്തിെൻറ വ്യാപ്തി കുറച്ചത്. കൂറ്റൻ ജലപീരങ്കികൾ ഉപയോഗിച്ചാണ് തീയുടെ വ്യാപനം ചെറുത്തത്. നിരവധി ബോട്ടുകൾ ഇൗ സ്ഥലത്തുതന്നെ നിർത്തിയിട്ടിയിരുന്നു. ഇന്ധനം നിറക്കുന്ന പമ്പും തീപിടിത്തം നടന്നതിനു സമീപത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.
എന്നാൽ ഈ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാൻ തുടക്കത്തിൽ തന്നെ സിവിൽ ഡിഫൻസ് മുൻകരുതലെടുത്തതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. മൂന്നു ബോട്ടുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. അപകടസമയം ബോട്ടുകളിൽ നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കിെല്ലന്ന് പൊലീസ് പറഞ്ഞു. ബോട്ടുകളുടെ അകത്തുവെച്ച് പാചകം ചെയ്യുന്നതും പുകവലിക്കുന്നതും ഒഴിവാക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും ഇത് പാലിക്കാത്തതാണ് ഇത്തരം അപകടങ്ങൾ വിളിച്ചുവരുത്തുന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ സമി ഖമീസ് അൽ നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.