ദുബൈ: ഫേസ്ബുക്കും ഗൂഗ്ളും യൂ ട്യൂബുമെല്ലാം പലർക്കും കുട്ടിക്കളിയാണ്. എന്നാൽ, ഇവയെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുകയാണ് യു.എ.ഇ. ഇതിെൻറ ഭാഗമായി നവ മാധ്യമപഠനത്തിനായി അക്കാദമി തുറന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ‘ന്യൂ മീഡിയ അക്കാദമി’ തുറന്നുകൊടുത്തത്. ഭാവിയുടെ മാധ്യമമായ സോഷ്യൽ മീഡിയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളാണ് അക്കാദമിയിൽ പഠിപ്പിക്കുന്നത്. മിഡിൽ ഇൗസ്റ്റ് രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നത്. യുവജനതയെ ഡിജിറ്റൽ പൗരന്മാരായി വളർത്തുന്നതിനും ഭാവികാലത്തിന് അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കുന്നതിനും ഇൗ കോഴ്സുകൾ ഉപകരിക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രഗല്ഭരാണ് സിലബസും ക്ലാസുകളും തയാറാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ, ലിെങ്കഡിൻ എന്നീ സോഷ്യൽ മീഡിയ ഭീമന്മാരുടെ പ്രതിനിധികൾ അധ്യാപകരായി എത്തും.
സമൂഹ മാധ്യമങ്ങൾവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അക്കാദമിയുടെ പ്രഖ്യാപനം ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദാണ് നിർവഹിച്ചത്. ഒാൺലൈൻ വഴിയാണ് ക്ലാസ്. ആദ്യ ഘട്ടത്തിൽ രണ്ട് പ്രോഗ്രാമുകളാണ് അക്കാദമി നടപ്പാക്കുന്നത്. സോഷ്യൽ ഇൻഫ്ലുവൻസർ കെയർ പ്രോഗ്രാം ജൂലൈ ഏഴിന് ആരംഭിക്കും. േസാഷ്യൽ മീഡിയ എക്സ്പർട്ട് ആൻഡ് മാനേജേഴ്സ് ഡവലപ്മെൻറ് പ്രോഗ്രാം ആഗസ്റ്റിലാണ് തുടങ്ങുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, കണ്ടൻറ് ക്രിയേഷൻ എന്നിവയാണ് മുഖ്യ പഠനവിഷയം. യുവാക്കളിലെ നവീന ആശയങ്ങൾ സോഷ്യൽ മീഡിയവഴി പുറംലോകത്തെത്തിക്കാനും അതുവഴി ഡിജിറ്റൽ മാർക്കറ്റിങ്ങിെൻറ സാധ്യതകൾ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.
പ്രോഗ്രാം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര അക്രഡിറ്റേഷനുള്ള സർട്ടിഫിക്കേറ്റ് ലഭിക്കും. ഇതോടെ വിവിധ ഡിജിറ്റൽ സ്ഥാപനങ്ങളിൽ ജോലിക്ക് അവസരമൊരുങ്ങും. രണ്ടു മാസമാണ് കോഴ്സിെൻറ ദൈർഘ്യം. എന്നാൽ, മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മതി. സർക്കാർ വാർത്ത ഏജൻസികളിലും സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും പ്രോഗ്രാമിൽ ചേരാം. കോഴ്സിെൻറ വിവരങ്ങൾ www.newmediaacademy.ae എന്ന വെബ്സൈറ്റിലുണ്ട്. ഇതുവഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അമേരിക്കൻ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ ഡിജിറ്റൽ സംഘത്തിലുണ്ടായിരുന്ന കാലെബ് ഗാർഡർ, ഡ്യൂക് യൂനിവേഴ്സിറ്റിയിലെ മാറ്റ് ബെയ്ലി, പ്രമുഖ ഡിജിറ്റൽ വിദ്യാഭ്യാസ വിദഗ്ധൻ ജുവാൻ പാേബ്ലാ സാഞ്ചസ് തുടങ്ങിയവരാണ് കരിക്കുലം തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.