ഷാർജ: ഷാർജ ആർട്ട് ഫൗണ്ടേഷൻ (സാഫ്) ഫോട്ടോഗ്രഫി പരിശീലനത്തിന് വാർഷിക സംരംഭമായ വാേ ൻറജ് പോയൻറ് ഷാർജ -8ലേക്ക് (വി.പി.എസ്- 8) സൃഷ്ടികൾ ക്ഷണിച്ചു. പ്രാദേശിക, അന്തർദേശീയ ഫോട്ടോഗ്രാഫർമാർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് തീം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾ ഫൗണ്ടേഷെൻറ അൽ മുറൈജ ആർട്ട് സ്പേസുകളിൽ വരാനിരിക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കും. അപേക്ഷയുടെ അവസാന തീയതി േമയ് 16.
300 ഡി.പി.ഐ റെസല്യൂഷനിൽ ആറിൽ കൂടുതൽ ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ നൽകരുതെന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ അറിയിച്ചു. ആറിലധികം ചിത്രങ്ങളുള്ള അപേക്ഷകൾ പരിഗണിക്കില്ല. അേപക്ഷയോടൊപ്പം ഫോട്ടോഗ്രഫി മേഖലയിലെ ജീവിതത്തെ കുറിച്ചുള്ള ലഘു വിവരണവും നൽകണം. ലഭിച്ച പുരസ്കാരങ്ങൾ, പഠനമേഖല എന്നിവയും പ്രതിപാദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.