??????????????? ?????????? ???????????? ??????????? ???????????? ???????????????? ?????????? ???????????????????? ????????????

ബ്രിട്ടീഷ് പൗരന്മാരെ ചാർട്ടേഡ് വിമാനത്തിൽ ലണ്ടനിലെത്തിച്ചു

അ​ബൂ​ദ​ബി: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം 24ന് ​യു.​എ.​ഇ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ ​വി​സ് നി​ർ​ത്തി​യ​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന 345 ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രു​മാ​യി ക ​ഴി​ഞ്ഞ ദി​വ​സം ചാ​ർ​ട്ടേ​ഡ് എ​മി​റേ​റ്റ്‌​സ് എ​യ​ർ​ലൈ​ൻ വി​മാ​നം ല​ണ്ട​നി​ലേ​ക്ക് പ​റ​ന്നു. ക​ഴി​ഞ്ഞ​യാ​ ഴ്ച യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും യു.​എ.​ഇ​യി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി​യും ഫ്​​ൈ​ള ദു​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ നി​ന്ന് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രെ അ​വ​രു​ടെ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി അ​യ​ക്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

യു.​എ.​ഇ​യി​ലെ 345 ബ്രി​ട്ടീ​ഷ് സ​ന്ദ​ർ​ശ​ക​ർ യു.​കെ​യി​ലെ​ത്തി​യ​തി​ൽ സ​ന്തു​ഷ്​​ട​നാ​ണെ​ന്ന് യു.​എ.​ഇ​യി​ലെ ബ്രി​ട്ടീ​ഷ് സ്ഥാ​ന​പ​തി പാ​ട്രി​ക് മൂ​ഡി പ​റ​ഞ്ഞു. ഈ ​ആ​ഴ്ച​യും ഇ​മ​റാ​ത്തി​ക​ൾ യു.​കെ​യി​ൽ നി​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് മ​ട​ങ്ങി​യ​തി​ലും സ​ന്തോ​ഷി​ക്കു​ന്നു. ല​ണ്ട​നി​ലെ യു.​എ.​ഇ എം​ബ​സി​യു​ടെ​യ​ും സ​ർ​ക്കാ​റി​​െൻറ​യും സ​ഹ​ക​ര​ണം ഇ​തി​നു​ണ്ടാ​യി. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന ബ്രി​ട്ടീ​ഷു​കാ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തു​ഷ്​​ട​നാ​ണെ​ന്ന് യു​നൈ​റ്റ​ഡ് കി​ങ്ഡ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മ​ൻ​സൂ​ർ അ​ബു​ൽ​ഹോ​ൾ പ​റ​ഞ്ഞു.

അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ഷ​മ കാ​ണി​ച്ച എ​ല്ലാ യാ​ത്ര​ക്കാ​രോ​ടും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന യാ​ത്രാ നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് വി​ദേ​ശി​ക​ളെ അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കാ​ൻ ഫ്‌​ളൈ​റ്റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം ദു​ബൈ ഓ​ഫി​സ് ഡ​യ​റ​ക്ട​റും മ​ന്ത്രാ​ല​യ ശ്ര​മ​ങ്ങ​ളു​ടെ മു​ഖ്യ സം​ഘാ​ട​ക​നു​മാ​യ ശൈ​ഖ് മ​ക്തൂം ബി​ൻ ബു​ത്തി അ​ൽ മ​ക്തൂം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.