ദുബൈ: ചെറുതായൊന്ന് തുമ്മിയാൽ, ജലദോഷം വന്നാൽ, തലവേദനിച്ചാൽ കൊറോണയെ പേടിച്ച് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നവർ നിർബന്ധമായും കേട്ടിരിക്കണം ദുബൈയില െ പ്രവാസിയായ അബ്ദുൽ ഗഫൂറിെൻറ വാക്കുകൾ. 20 ദിവസത്തെ െഎസോലേഷൻ വാസത്തിന് ശേഷം നെ ഗറ്റീവ് റിസൽട്ടും പോസിറ്റീവ് മനസുമായി പുറത്തിറങ്ങിയ ഗഫൂറിന് പറയാനുള്ളത് വേദനയുടെ കഥയല്ല. മറിച്ച്, മരുന്നിനേക്കാൾ ഫലം ചെയ്ത മനക്കരുത്തിെൻറ കഥയാണ്. ‘സാധാരണ വൈറൽ പനിയുണ്ടാകാറില്ലെ, അതുമാത്രമാണ് കൊറോണ.
അതിനപ്പുറം ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഒരൽപം മനക്കരുത്തുണ്ടെങ്കിൽ അതിജീവിക്കാവുന്ന രോഗമാണിത്’-കോവിഡിനെ തോൽപിച്ച ഗഫൂർ പറയുന്നു. മാർച്ച് 14നാണ് ഗഫൂറിന് ആദ്യമായി രോഗലക്ഷണങ്ങൾ കാണിച്ചത്. ചെറിയ പനിയും തലവേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. മന്ത്രാലയത്തിെൻറ നിർദേശം അനുസരിച്ചുള്ള ട്രാവൽ ഹിസ്റ്ററിയുള്ളതിനാലാണ് പരിശോധിക്കാൻ തീരുമാനിച്ചത്. പോസിറ്റീവാണെന്നറിഞ്ഞ നിമിഷം മാനസികയി തകർന്നുപോയെന്ന് ഗഫൂർ പറയുന്നു. ദുബൈയിലെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരുമാണ് ആത്മവിശ്വാസമേകിയത്. അതായിരുന്നു ഏറ്റവും വലിയ മരുന്ന്.
ഇൗ ആത്മ വിശ്വാസത്തിെൻറ കരുത്തിലാണ് വൈറസിനെ അതിവേഗം അതിജീവിക്കാനായത്. 20 ദിവസമായിരുന്നു െഎസോലേഷൻ വാസം. സാധാരണ പനി എന്നതിലുപരി യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ലോകോത്തര സൗകര്യങ്ങളാണ് ദുബൈയിലെ ആശുപത്രിയിൽ ഉള്ളത്. മികച്ച റൂമും ഭക്ഷണവും. ചികിത്സയത്രയും സൗജന്യം. അതിലേറെ, എപ്പോഴും കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഡോക്ടർമാർ. ഇതിനിടെ ഗഫൂറിെൻറ റൂമിലുണ്ടായിരുന്ന ഏഴ് പേർ കൂടി പരിശോധനക്ക് വിധേയരായി. ഇവരിൽ ഒരാൾക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി. മറ്റ് ആറ് പേരെയും രോഗം വിെട്ടാഴിഞ്ഞെങ്കിലും ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചത് തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഗഫൂർ പറയുന്നു.പ്രവാസി സുഹൃത്തുക്കളോടായി ഗഫൂറിന് ചിലതുകൂടി പറയാനുണ്ട്.
‘നമ്മൾ പ്രവാസികൾ നാടിെൻറ പലഭാഗത്തും േപാകുന്നവരാണ്. വൈറസിൽ നിന്നൊഴിവായി നിൽക്കാനുള്ള മുൻകരുതൽ നിർബന്ധമയും കൈക്കൊള്ളണം. കൈകൾ നന്നായി കഴുകണം. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് വൈറസിനെ തുരുത്താനുള്ള പോംവഴിയെന്ന് മനസിലാക്കണം. അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുത്. പോസിറ്റീവാണെന്നറിഞ്ഞാലും മനക്കരുത്തോടെ നേരിടണം. 95 ശതമാനം പേരും രക്ഷപെടുന്നുണ്ടെന്ന കാര്യം മനസിലുണ്ടാവണം. കൊറോണയെ പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിനുണ്ട്. മനക്കരുത്തുണ്ടെങ്കിൽ ഇൗ പ്രതിരോധ ശേഷി മതി നമുക്ക് രക്ഷപെടാൻ. പ്രവാസികളെ പഴി ചാരുന്നവർ ഒരു കാര്യം കൂടി ഒാർക്കണം. അസുഖങ്ങൾ ആരും മനപൂർവം വരുത്തുന്നതല്ല. എല്ലാവർക്കും വരാവുന്നതാണ്’-ആത്മവിശ്വാസത്തോടെ ഗഫൂർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.