വേ​ണം ‘വാ​ട്ട്സ്ആ​പ് മെ​ഡി​ക്ക​ൽ യു​നി​വേ​ഴ്സി​റ്റി’​ക്കും ലോ​ക്ക്ഡൗ​ൺ

സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ വീ​ട്ടി​ലി​രി​ക്കു​മ്പോ​ഴും മു​ഴു​വ​ൻ സ​മ​യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന് നെ​യാ​ണ് നാം. '​ശ്വാ​സം പി​ടി​ച്ച് പ​ത്തു​വ​രെ എ​ണ്ണി നോ​ക്കൂ, നി​ങ്ങ​ൾ​ക്ക് കോ​വി​ഡി​ല്ലെ​ന്ന് ഉ​റ​പ്പി​ക്ക ാം' തു​ട​ങ്ങി ന​ട്ടാ​ൽ മു​ള​ക്കാ​ത്ത നു​ണ​പ്ര​ച​ര​ണ​ങ്ങ​ൾ ഓ​രോ സെ​ക്ക​ൻ​റി​ലും വി​ള​മ്പു​ന്ന 'വാ​ട്ട്സ്ആ​പ ് മെ​ഡി​ക്ക​ൽ യു​നി​വേ​ഴ്സി​റ്റി'​യും കൂ​ട്ടി​നു​ണ്ട്. ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന പോ​സ്​​റ്റു​ക​ളും ഫോ​ർ​വേ​ർ ​ഡു​ക​ളും അ​പ്പ​ടി വി​ശ്വ​സി​ച്ച് സ്വ​യം​ചി​കി​ത്സ ന​ട​ത്തു​ന്ന​വ​രു​മേ​റെ​യാ​ണ്. വൈ​റ​സ് വ്യാ​പ​ന​ത്തോ​ ടെ ന​മു​ക്കി​ട​യി​ൽ വ​ലി​യ ഭീ​തി ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും സ്വ​യം ചി​കി​ത്സ​യി​ലൂ​ടെ (Self Medication) സ്വ​യം​പ്ര​ഖ്യാ​പി​ത 'രോ​ഗ​പ്ര​തി​രോ​ധം' ന​ട​ത്താ​ൻ വ​ല്ലാ​ത്ത ധൈ​ര്യ​മാ​ണ് മി​ക്ക​വ​ർ​ക്കും. ഇ​തി​നാ​യി കാ​ണു​ന്ന മ​രു​ന്നു​ക​ളെ​ല്ലാം വ​ലി​ച്ചു​വാ​രി ക​ഴി​ക്കാ​ൻ ഒ​ട്ടു​മേ​യി​ല്ല സ​ങ്കോ​ച​വും. വി​റ്റ​മി​നു​ക​ളും ആ​ൻ​റി​ബ​യോ​ട്ടി​ക്കു​മു​ൾ​പെ​ടെ​യു​ള്ള മി​ക്ക മ​രു​ന്നു​ക​ളും ഇ​തി​നാ​യി സം​ഭ​രി​ച്ചു​വെ​ച്ച​വ​രു​ടെ എ​ണ്ണ​വും കു​റ​വാ​യി​രി​ക്കി​ല്ല.

ആ​ദ്യ​മേ പ​റ​യ​ട്ടെ, അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ​യും വേ​വ​ലാ​തി​യും കൊ​ണ്ടു പ്ര​തി​രോ​ധം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ്വ​യം ചി​കി​ത്സ ന​ട​ത്തു​ന്ന​ത് വ​ലി​യ അ​ബ​ദ്ധം ത​ന്നെ​യാ​ണ്. വൈ​റ​സ് വ്യാ​പ​ന​ത്തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശ​നം പോ​ലും വി​ല​ക്കി​യി​ട്ടു​ള്ള ഇ​ക്കാ​ല​ത്ത് പ്ര​ത്യേ​കി​ച്ചും. ഡോ​ക്ട​റു​ടെ​യോ ആ​രോ​ഗ്യ​വി​ദ​ഗ്ദ​രു​ടെ​യോ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​വും കു​റി​പ്പ​ടി​യു​മി​ല്ലാ​തെ യാ​തൊ​രു മ​രു​ന്നു​ക​ളും സ്വ​യം ക​ഴി​ക്കാ​ൻ ഒ​രി​ക്ക​ലും പാ​ടി​ല്ലാ​ത്ത​താ​ണ്. ഒ​രി​ക്ക​ൽ അ​സു​ഖ​മാ​യ​പ്പോ​ൾ ഡോ​ക്ട​ർ എ​ഴു​തി​ത്ത​ന്ന​ത​ല്ലേ എ​ന്നു ക​രു​തി അ​തേ മ​രു​ന്നു​ക​ൾ വീ​ണ്ടും വാ​ങ്ങി​ക്ക​ഴി​ക്കു​ന്ന​തി​ൽ പ​രം അ​ബ​ദ്ധം വേ​റെ​യി​ല്ല. പ​റ​ഞ്ഞു​വ​രു​ന്ന​ത്, സ്വ​ന്ത​മാ​യി രോ​ഗ​നി​ർ​ണ​യം ന​ട​ത്തി മ​രു​ന്ന് വാ​ങ്ങി ക​ഴി​ക്ക​രു​തെ​ന്നാ​ണ്. പ്ര​ത്യേ​കി​ച്ചും വൈ​റ​സ് വ്യാ​പ​നം തു​ട​രു​ന്ന ഇൗ ​അ​വ​സ​ര​ങ്ങ​ളി​ൽ. ഒ​പ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ യാ​തൊ​രു ആ​ധി​കാ​രി​ക​ത​യു​മി​ല്ലാ​തെ ക​റ​ങ്ങി​ത്തി​രി​യു​ന്ന മെ​ഡി​ക്ക​ൽ ടി​പ്പു​ക​ൾ വ​ലി​യ 'വൈ​ദ്യോ​പ​ദേ​ശ'​മാ​യി പ​രി​ഗ​ണി​ച്ച് സ്വ​യം മ​രു​ന്ന് കു​റി​ച്ച് ക​ഴി​ക്ക​യു​മ​രു​ത്.

ക്രോ​ണി​ക് ഡി​സീ​സു​ക​ൾ​ക്ക് സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. മ​രു​ന്ന് കി​ട്ടാ​താ​യി​പ്പോ​കു​മോ അ​സു​ഖം മൂ​ർ​ച്ഛി​ക്കു​മോ എ​ന്നൊ​ക്കെ വേ​വ​ലാ​തി​പ്പെ​ട്ടു​ള്ള ഉ​ത്ക​ണ്ഠ​ക​ളൊ​ന്നും വേ​ണ്ട. അ​വ​ശ്യ​മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ചു​ത​രാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, കൊ​സ്ട്രോ​ൾ എ​ന്നി​വ​ക്ക് സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ അ​ടു​ത്ത ചെ​ക്ക​പ്പി​ന് സ​മ​യ​മാ​യ​ല്ലോ എ​ന്ന് വേ​വ​ലാ​തി​പ്പെ​ട്ട് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഓ​ടേ​ണ്ട​തി​ല്ല. മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഇ​പ്പോ​ൾ ഇ-​ക​ൺ​സ​ൽ​ട്ടേ​ഷ​ൻ പ​ദ്ധ​തി​യു​ണ്ട്. ഫോ​ണി​ൽ വി​ളി​ച്ചോ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യോ ഡോ​ക്ട​റു​മാ​യി സം​സാ​രി​ക്കാം. മി​ക്ക കേ​സു​ക​ളി​ലും മ​രു​ന്ന് തു​ട​രാ​ൻ ത​ന്നെ​യാ​യി​രി​ക്കും നി​ർ​ദേ​ശം. ഫോ​ണി​ൽ മെ​സേ​ജാ​യി ല​ഭി​ക്കു​ന്ന ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് അ​ടു​ത്തു​ള്ള ഫാ​ർ​മ​സി​ക​ളി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങാം.

ആ​ശു​പ​ത്രി​ക​ളി​ൽ പോ​യ സ​മ​യ​ത്ത് വൈ​റ​സ് പ​ക​ർ​ന്നോ എ​ന്നു തു​ട​ങ്ങു​ന്ന ആ​ശ​ങ്ക​ക​ൾ ന​മു​ക്ക് ത​ന്നെ ഒ​ഴി​വാ​ക്കാം. എ​ന്നാ​ൽ സെ​മി ക​ൺ​ട്രോ​ൾ​ഡ് മെ​ഡി​സി​നു​ക​ൾ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ നേ​രി​ട്ടു​ള്ള ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ മ​രു​ന്ന് ന​ൽ​കാ​ൻ എ​മി​റൈ​റ്റ്സ് ഐ.​ഡി ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. അ​ത്ത​രം അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ പോ​യോ പ​റ്റൂ എ​ന്നു​ണ്ടെ​ങ്കി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യം മ​ന​സ്സി​ലാ​ക്കി വേ​ണം പോ​കാ​ൻ. വി​ഷാ​ദ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ രോ​ഗി​യെ പോ​ലെ ത​ന്നെ ബ​ന്ധു​ക്ക​ളും മ​രു​ന്നി​െൻറ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. കാ​ര​ണം അ​സു​ഖം കൂ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യു​ള്ള കാ​ല​മാ​ണി​ത്. എ​ല്ലാ​വ​രും വീ​ട്ടി​ലു​ള്ള കാ​ല​മാ​യ​തി​നാ​ൽ വി​ഷാ​ദ രോ​ഗം​ബാ​ധി​ച്ച​വ​ർ​ക്ക് വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ ത​നി​ച്ച് ക​ഴി​യു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം.

മ​രു​ന്ന് മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് ഉ​റ​പ്പി​ക്ക​ല്ലേ, മ​രു​ന്നി​നൊ​പ്പം മ​നോ​ഭാ​വും ചി​കി​ത്സ​ക്ക് പ്ര​ധാ​ന​മാ​ണ്. കോ​വി​ഡി​െൻറ കാ​ര്യം ത​ന്നെ നോ​ക്കാം. വൈ​റ​സി​നെ​തി​രെ ഇ​തു​വ​രെ വാ​ക്സി​നോ മ​രു​ന്നോ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നി​ട്ടും അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ടു​ന്ന​വ​രു​ടെ എ​ണ്ണം നോ​ക്കൂ. ഒ​രു പ​ക്ഷേ ആ​ഗോ​ള​ത​ല​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​തി​െൻറ ഇ​ര​ട്ടി​യി​ല​ധി​കം വ​രും നെ​ഗ​റ്റീ​വ് ആ​യ​വ​രു​ടെ ക​ണ​ക്ക്. അ​പ്പോ​ൾ മ​നോ​ഭാ​വ​വും ഉ​റ​ച്ച മ​ന​സ്സു​മെ​ല്ലാം പ്ര​ധാ​നം ത​ന്നെ​യാ​ണ്. ന​മ്മു​ടെ ശ​രീ​ര​ത്തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി കൊ​ണ്ടു ത​ന്നെ​യാ​ണ് രോ​ഗ​ത്തി​ൽ നി​ന്ന് നാം ​മു​ക്തി നേ​ടു​ന്ന​ത്. ഓ​രോ​രു​ത്ത​രും സ്വ​യം പ്ര​തി​രോ​ധ​ത്തി​ലാ​യാ​ൽ ത​ന്നെ തീ​രു​ന്ന പ്ര​ശ്ന​മേ​യു​ള്ളൂ ഇ​തും. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​ള്ള പ്ര​തി​രോ​ധ​മാ​ണ് വേ​ണ്ട​ത്, അ​ല്ലാ​തെ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വാ​രി​വ​ലി​ച്ചു ക​ഴി​ക്കു​ക​യ​ല്ല ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യം. ഒ​രു​മ​യോ​ടെ അ​ക​ന്നു നി​ന്ന്, ഉ​റ​ച്ച മ​ന​സ്സോ​ടെ പ്ര​തി​രോ​ധം തീ​ർ​ത്ത് ത​ന്നെ ന​മു​ക്ക് ഇൗ ​മ​ഹാ​മാ​രി​യെ ഇ​ല്ലാ​താ​ക്കാം.

ഡോ. ​ശ്രീ​കു​മാ​ർ ശ്രീ​ധ​ര​ൻ
സ്പെ​ഷ്യ​ലി​സ്​​റ്റ്, ഇ േ​ൻ​റ​ർ​ണ​ൽ
മെ​ഡി​സി​ൻ ആ​സ്​​റ്റ​ർ ക്ലി​നി​ക്,
ക​റാ​മ, ദു​ബൈ.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.