അജ്മാൻ: അജ്മാനിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്ന തുവരെ പ്രവർത്തനം നിർത്തിവെക്കണമെന്ന് നിർദേശം. വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി സാമ്പത്തിക വികസന വകുപ്പാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിർദേശം കർശനമായി നടപ്പാക്കുന്നതിനായി സാമ്പത്തിക വികസന വകുപ്പിെൻറ നേതൃത്വത്തിൽ വ്യാപകമായ പരിശോധനയും നടത്തും. നിർദേശം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. നിരോധനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 80070 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.