ഫ്രീ ​സോ​ണി​ൽ 95 ശ​ത​മാ​നം പേ​ർ​ക്കും വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാം

ദു​ബൈ: ഫ്രീ ​സോ​ണി​ലെ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 95 ശ​ത​മാ​നം ​ജീ​വ​ന​ക്കാ​ർ​ക്കും വി​​ദൂ​ര ജോ​ലി സം​വി​ധാ​നം ഏ​ ർ​പെ​ടു​ത്താ​ൻ ദു​ബൈ ഫ്രീ ​സോ​ൺ കൗ​ൺ​സി​ൽ (ഡി.​എ​ഫ്.​ഇ​സ​ഡ്.​സി) തീ​രു​മാ​നി​ച്ചു. യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​​ െൻറ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം. നി​ല​വി​ലെ സാ​മ്പ​ത്തീ​ക സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഫ്രീ ​സോ​ണി​ലെ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇൗ ​തീ​രു​മാ​ന​ങ്ങ​ൾ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും ഫ്രീ ​സോ​ൺ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ഗ​ദ്​ അ​ൽ സ​റൂ​നി പ​റ​ഞ്ഞു. നേ​ര​ത്തെ, ഫ്രീ​സോ​ണ്‍ സ്​​ഥാ​പ​ന​ങ്ങ​ള്‍ക്ക് വാ​ട​ക ന​ൽ​കാ​ൻ ആ​റു​മാ​സ​ത്തെ സാ​വ​കാ​ശം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫ്രീ​സോ​ണ്‍ അ​തോ​റി​റ്റി​ക​ള്‍ക്ക് ന​ല്‍കേ​ണ്ട തു​ക​ക​ള്‍ കൂ​ടു​ത​ൽ ത​വ​ണ​ക​ളാ​യി അ​ട​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി. വി​വി​ധ ഇ​ന്‍ഷൂ​റ​ന്‍സ് തു​ക​ക​ള്‍ തി​രി​ച്ച് ന​ല്‍കാ​നും പി​ഴ​ക​ള്‍ റ​ദ്ദാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.