ദുബൈ: യു.എ.ഇയിലെ താമസവിസയുടെ കാലാവധി കഴിയുന്നവരിൽനിന്ന് ഇൗവർഷം പിഴ ഇൗടാക്കേ ണ്ടതില്ലെന്ന് മന്ത്രിസഭ യോഗ തീരുമാനം. സ്വകാര്യ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെ ടുത്താനും യോഗം തീരുമാനിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധിക ാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിേൻറതാണ് തീരുമാനം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒാൺലൈനിലാണ് മന്ത്രിസഭ ചേർന്നത്.
കോവിഡിനെതിരെ ഒരു കുടുംബത്തെ പോലെ ഒത്തൊരുമിച്ചാണ് യു.എ.ഇ പോരാടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാവരും പരസ്പരം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഇൗ സ്പിരിറ്റിനും രാജ്യത്തെ സുരക്ഷിതമാക്കിയതിനും ദൈവത്തോട് നന്ദി പറയുന്നു. പുതിയ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്. മറ്റു വ്യവസായ സ്ഥാപനങ്ങളുെട സഹകരണത്തോടെ പ്രതിരോധ വസ്തുക്കൾ കൂടുതൽ ഉൽപാദിപ്പിക്കും. പൊതുജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളുണ്ടാവും.
സ്വകാര്യ ആരോഗ്യസുരക്ഷ കേന്ദ്രങ്ങളുടെ ഉന്നമനത്തിനും അവരുടെ സഹകരണം മെച്ചപ്പെടുത്തുന്നതിനും നടപടികളെടുക്കും. ആരോഗ്യമേഖലയിൽ വിവര സാേങ്കതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. കോവിഡ് വൈറസ് പടർന്നുപിടിക്കാൻ തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഒാൺലൈനായി മന്ത്രിസഭ യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.