???.?????????? ???. ?????????

ഈ ​സ​ഹോ​ദ​രി​മാ​ർ തി​ര​ക്കി​ലാ​ണ്, ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ വേ​ണ്ടി

ദു​ബൈ: ലോ​ക്​​ഡൗ​ണും വീ​ട്ടി​ലി​രു​ന്നു ജോ​ലി​യു​മെ​ല്ലാം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇൗ ​ദി​വ​സ​ങ്ങ ​ളി​ലും മു​ൻ​കാ​ല​ങ്ങ​ളേ​ക്കാ​ൾ തി​ര​ക്കോ​ടെ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ച്ചു വ​രു​ന്ന ഒ​രു​കൂ​ട്ട​രു​ണ്ട്. ഡ ോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്സും ഫാ​ർ​മ​സി​സ്​​റ്റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന മെ​ഡി​ക ്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ. സ്വ​ന്തം സു​ര​ക്ഷ​യേ​ക്കാ​ളു​പ​രി സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ന്​ ക​രു​ത​ൽ ക​ൽ​പ്പി​ച്ച്​ മു​ന്നേ​റു​ക​യാ​ണ്​ ആ​രോ​ഗ്യ​പ​രി​ര​ക്ഷാ സ​മൂ​ഹം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കാ​ലം തു​ട​ങ്ങി​യ​തി​ൽ പി​ന്നെ യു.​എ.​ഇ​യി​ലെ വൈ​ദ്യ​ശാ​സ്​​ത്ര സ​മൂ​ഹ​വും സ​ന്ന​ദ്ധ​സേ​വ​ന സം​ഘ​ങ്ങ​ളും ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന​ത്​ ഒ​രു പോ​രാ​ട്ടം ത​ന്നെ​യാ​ണ്.

ആ ​കൂ​ട്ട​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്​ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ഇൗ ​സ​ഹോ​ദ​രി​മാ​ർ. എ.​പി. മു​ഹ​മ്മ​ദ്​ കു​ഞ്ഞി​യു​ടെ​യും ടി.​പി. കൗ​ല​ത്തി​​െൻറ​യും മ​ക്ക​ളാ​ണ്​ ഡോ. ​മ​ർ​ഫ സ​ഹീ​റും ഡോ. ​ഷി​ഫ ജ​വാ​ദും. കോ​വി​ഡ്​ ബാ​ധ​യു​ള്ള​വ​ർ​ക്കാ​യി ദു​ബൈ അ​ൽ​വ​ർ​സാ​നി​ൽ ഒ​രു​ക്കു​ന്ന വി​പു​ല​മാ​യ ആ​രോ​ഗ്യ​പ​രി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലാ​ണ്​ ഡോ. ​മ​ർ​ഫ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ. പാ​തി​രാ​ത്രി പി​ന്നി​ടു​ന്ന​തു വ​രെ സേ​വ​നം.
ഒ​രു മ​ടി​യു​മി​ല്ല. മ​നു​ഷ്യ​രു​ടെ ജീ​വ​നെ​ക്കാ​ൾ വി​ല​യു​ള്ള​ത​ല്ല ഇ​തൊ​ന്നു​മെ​ന്ന്​ ത​റ​പ്പി​ച്ച്​ പ​റ​യു​ന്നു മ​ർ​ഫ. ദു​ബൈ ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്കും ദു​ബൈ കെ.​എം.​സി.​സി​യു​ടെ​തു​ൾ​പ്പെ​ടെ സ​ന്ന​ദ്ധ​സേ​വ​ക​ർ ന​ട​ത്തി വ​രു​ന്ന അ​ക്ഷീ​ണ പ്ര​യ​ത്​​ന​ങ്ങ​ൾ​ക്കു​മൊ​പ്പം ഭാ​ഗ​മാ​വാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന്​ ന​ന്ദി പ​റ​യു​ക​യാ​ണി​വ​ർ.

ദു​ബൈ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഒ​രു​ക്കി​യ കൗ​ൺ​സ​ലി​ങ്​ വി​ങി​ലാ​ണ്​ ഡോ. ​ഷിഫയു​ടെ സേ​വ​നം. ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മു​ള്ള തെ​റാ​പി​സ്​​റ്റ്​ ആ​യ ഷിഫ ഒ​രു പ്ര​മു​ഖ സ്​​കൂ​ളി​ലെ കൗ​ൺ​സി​ല​റാ​ണ്. ​വീ​ട്ടി​ൽ അ​ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ വേ​ദ​ന​ക​ൾ ആ​ത്​​മ​വി​ശ്വാ​സം നി​റ​ഞ്ഞ വാ​ക്കു​ക​ൾ കൊ​ണ്ട്​ ഒ​പ്പി​യെ​ടു​ക്കു​ക​യാ​ണി​പ്പോ​ൾ. ഒ​റ്റ​പ്പെ​ട്ട അ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ഇ​നി വീ​ട്ടി​ൽ പോ​കു​വാ​നാ​കു​മോ, ജോ​ലി ന​ഷ്​​ട​മാ​കു​മോ എ​ന്നി​ങ്ങ​നെ പ​ല​ത​രം ആ​ശ​ങ്ക​ക​ളാ​ണ്. മ​ന​സ്​ ​ശു​ഭ പ്ര​തീ​ക്ഷ​യോ​ടെ വെ​ക്കു​വാ​നും ഇൗ ​കാ​ലം ക​ട​ന്നു​പോ​യി ഇ​ത​ി​ലേ​റെ ന​ല്ല​നാ​ളു​ക​ൾ വ​ന്നു​ചേ​രു​മെ​ന്നു​മാ​ണ്​​ അ​വ​രോ​ടും മ​റ്റ്​ ഒാ​രോ​ര​ു​ത്ത​രോ​ടും ഷിഫ​ക്ക്​ പ​റ​യു​വാ​നു​ള്ള​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.